ജനവാസ മേഖലയിൽ വനം വകുപ്പ് ഇറക്കിവിട്ട പന്നികളിൽ ഒന്നിനെ കോരുത്തോട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വെടി വെച്ച് കൊന്നു; പന്നിവേട്ട തുടരുമെന്ന് പഞ്ചായത്ത് അധികൃതർ
മുണ്ടക്കയം: കോരുത്തോട്ടിൽ വനം വകുപ്പ് നേതൃത്തിൽ പമ്പയിൽ നിന്നും ലോറിയിൽ എത്തിച്ച് ജനവാസ മേഖലകളിൽ ഇറക്കി വിട്ട പന്നികളിൽ ഒന്നിനെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വെടിവച്ചു കൊന്നു.
അംഗീകൃത തോക്ക് ലൈസൻസി ഉടമയായ വർക്കിച്ചൻ അടുപ്പുകല്ലേൽ ആണ് പന്നിയെ വെടിവെച്ചത്.
പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീജാ ഷൈൻ ,വൈ. പ്രസിഡൻ്റ ടോംസ് കുര്യൻ, വാർഡ് മെമ്പർ രാജേഷ് സി.എൻ എന്നിവർ നേതൃത്വം നല്കി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
വരും ദിവസങ്ങളിലും പന്നിവേട്ട തുടരുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]