റിയാദ്- ബാംഗ്ലൂര്‍ നോർത്ത് സ്വദേശിയും വള്ളിക്കുന്ന് പള്ളിക്കല്‍ ബസാറിൽ സ്ഥിര താമസക്കാരനുമായ ഷക്കീല്‍ അഹമ്മദ് (43) റിയാദിൽ താമസസ്ഥലത്ത് നിര്യാതനായി .
സ്പോൺസറുടെ വീട്ടിൽ ഡ്രൈവർ ആയി ജോലി നോക്കുകയായിരുന്നു . ഒന്നര വർഷം മുമ്പാണ് നാട്ടിൽ പോയി വന്നത്
പിതാവ്, ജമീൽ അഹ്മദ്( പരേതൻ )
മാതാവ്, ഷമീന ബാനു. ഭാര്യ, ഹസീന
മക്കൾ,ഫാത്തിമ സംറീൻ, മുഹമ്മദ് റിഹാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നടപടി ക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ഷബീറലി വള്ളിക്കുന്ന്, നൗഷാദ് പള്ളിക്കൽ എന്നിവർ രംഗത്തുണ്ട്, മയ്യിത്ത് നാട്ടിലെത്തിച്ച് സംസ്കരിക്കും.