
മുംബൈ: ഏയ്ഞ്ചലോ മാത്യൂസ് ടൈംഡ് ഔട്ട് രീതിയിൽ പുറത്തായതോടെ ക്രിക്കറ്റിലെ എല്ലാ രീതിലുള്ള ഔട്ടുകളും സംഭവിച്ചു കഴിഞ്ഞു. ക്രിക്കറ്റില്‍ എത്ര തരത്തിലുള്ള ഔട്ടുകളുണ്ടെന്നെന്ന് ഒന്ന് പരിശോധിക്കാം. ക്രിക്കറ്റിന്റെ നിയമാവലിയൊരുക്കുന്നത് ലോര്‍ഡ്സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മെറിൽബോണ്‍ ക്രിക്കറ്റ് ക്ലബാണ്. എംസിസി നിയമം അനുസരിച്ച് ഒരു ബാറ്റര്‍ പുറത്താവാന്‍ സാധ്യതയുള്ളത് 11 തരത്തിലാണ്.
ബൗൾഡ്, ക്യാച്ച് സ്റ്റംപിങ്, റണ്ണൗട്ട്, എല്‍ബിഡബ്ല്യു ഇതൊക്കെയാണ് ക്രിക്കറ്റിലെ പതിവുള്ളതും സാധാരണ കാണാന്‍ കഴിയുന്നതുമായ ഔട്ടുകൾ. ബാറ്ററുടെ പ്രതിരോധം ഭേദിച്ച് പന്ത് സ്റ്റംപോ ബെയിൽസോ ഇളക്കിയാൽ അത് ബൗൾഡ്. ബാറ്റിലോ ഗ്ലൗസിലോ കൊണ്ട പന്ത് നിലം തൊടുന്നതിന് മുമ്പ് ഫീൽഡര്‍ പിടിച്ചാൽ അത് ക്യാച്ച് ഔട്ടെന്നും പറയുന്നു. റണ്ണിനോടുന്ന ബാറ്റര്‍ ക്രീസിൽ എത്തുന്നതിന് മുമ്പെ പന്ത് സ്റ്റംപ്സിൽ കൊള്ളുമ്പോള്‍ റണ്ണൗട്ടും, ക്രീസ് വിട്ടിറങ്ങുന്ന ബാറ്ററുടെ സ്റ്റംപ് കീപ്പര്‍ ഇളക്കിയാൽ അത് സ്റ്റംപിങുമാകും. വിക്കറ്റിലേക്ക് വരുന്ന പന്ത് ബാറ്ററുടെ കാലിലോ, ശരീര ഭാഗങ്ങളിലോ കൊള്ളുമ്പോള്‍ പുറത്താവുന്ന രീതിയാണ് ലെഗ് ബിഫോര്‍ വിക്കറ്റ് അഥവാ എല്‍ ബി ഡബ്ല്യു.
ബാറ്ററുടെ ശരീരഭാഗങ്ങളോ, ബാറ്റ്, അല്ലെങ്കിൽ ഹെൽമറ്റ് പോലുള്ള ക്രിക്കറ്റ് ഗിയറുകൾ സ്റ്റംപിൽ കൊണ്ടാൽ അത് ഹിറ്റ് വിക്കറ്റ്. 1884ൽ ഓസ്ട്രേലിയയുടെ ജോര്‍ജ് ബോണറാണ് ക്രിക്കറ്റ് ചരിത്രത്തിൽ ഇങ്ങനെ അസ്വഭാവികമായി പുറത്തായ ആദ്യ താരം. ബാറ്ററെ ഔട്ട് ആക്കാനുള്ള ഫീൽഡിംഗ് ടീമിന്റെ അവസരം, ബാറ്റര്‍ ബോധപൂര്‍വ്വം തടസ്സപ്പെടുത്തിയാൽ അംപയര്‍ക്ക് ഔട്ട് വിധിക്കാം. അതിനെ ഒബ്സ്ട്രക്കിംഗ് ദ ഫീൽഡ് (ഫീല്‍ഡറെ തടസപ്പെടുത്തല്‍) എന്ന് വിളിക്കാം. 1951ൽ ഇംഗ്ലണ്ടിന്റെ ലെന് ഹൂട്ടനാണ് ഇത്തരത്തിൽ ഔട്ട് ആയ ആദ്യതാരം.
ബാറ്റര്‍ ബോധപൂര്‍വം പന്ത് കൈകൊണ്ട് തൊടുകയും തടുത്തിടുകയോ ചെയ്യുന്നതും നിയങ്ങൾക്ക് വിരുദ്ധമാണ്.ഇങ്ങനെ പുറത്താവുന്ന രീതിയാണ് ഹാൻഡ്ലിംഗ് ദി ബോൾ. ഓസ്ട്രേലിയയുടെ ആല്ഡ്ര്യു ഹില്ഡിച്ചാണ് ഇത്തരത്തില്‍ പുറത്തായ ആദ്യ ബാറ്റര്‍.
പരിക്കോ മറ്റ് കാരണങ്ങളാലോ ഒരു ബാറ്റര്‍ ബാറ്റിംഗ് മതിയാക്കി ക്രീസ് വിടുന്നതിനെ റിട്ടയേര്‍ഡ് ഔട്ടെന്ന് പറയുന്നു. 2001ൽ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മത്സരത്തിനിടെ ഇരട്ട ശതകം പൂര്‍ത്തിയാക്കിതിന് പിന്നാലെ സഹതാരങ്ങൾക്ക് കൂടി ബാറ്റിംഗ് അവസരം കിട്ടാൻ തന്റെ ഇന്നിംഗ്സ് സ്വയം അവസാനിപ്പിച്ച ശ്രീലങ്കയുടെ മര്‍വന്‍ അട്ടപ്പെട്ടു ആണ് ഇത്തരത്തില്‍ ആദ്യം പുറത്തായത്. പരിക്കോ, അസുഖമോ, ഒഴിവാക്കാൻ പറ്റാത്ത മറ്റെന്തെങ്കിലും കാരണം കൊണ്ട് പുറത്ത് പോകുന്ന ബാറ്ററെയും അംപയര്‍ ഔട്ട് ആയി കണക്കാം. ഇതും റിട്ടയേര്‍ഡ് ഔട്ട് വിഭാഗത്തില്‍ പെടും.
ഒരിക്കല്‍ നേരിട്ട പന്ത് വീണ്ടും ബാറ്റോ അല്ലെങ്കിൽ ശരീരഭാഗങ്ങൾ കൊണ്ടോ വീണ്ടും അടിച്ച് അകറ്റിയാൽ അത് നിയമവിരുദ്ധമാണ്. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ മാൾട്ടയുടെ ഫന്യാൻ മജീദാണ് റൊമാനിയക്കെതിരായ മത്സരത്തിൽ രണ്ട് തവണ പന്തിടിച്ചതിന് പുറത്തായ അന്താരാഷ്ട്ര ക്രിക്കറ്റിലെ അവസാന താരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നിശ്ചിത സമയത്തിനുള്ളിൽ ക്രീസിൽ എത്താതിരുന്നാൽ ബാറ്റര്‍ പുറത്താകുന്നതാണ് ടൈംഡ് ഔട്ട്. ക്രിക്കറ്റില്‍ ഈ ഒരു ഔട്ട് മാത്രമാണ് ഇത്രയും കാലം സംഭവിക്കാതിരുന്നത്. ഒടുവില്‍ ബംഗ്ലാദേശ് -ശ്രീലങ്ക മത്സരത്തില്‍ ഏയ്ഞ്ചലോ മാത്യൂസിലൂടെ അതും സംഭവിച്ചു. ഹെൽമെറ്റ് സ്ട്രാപ്പ് ചതിച്ചതാണ് ടൈംഡ് ഔട്ടിന്റെ ആദ്യ ഇരയാക്കി ഏയ്ഞ്ചലോ മാത്യൂസിനെ മാറ്റിയത്. ഈ നിയമത്തിലെ ഒരു പഴുത് ബാറ്റിംഗ് ടീമിന് പ്രയോചനപ്പെടുത്താം. ബാറ്റര്‍ ഗ്രൗണ്ടിൽ എത്തിയില്ലായിരുന്നെങ്കിൽ ആരാണ് പുറത്തായത് എന്ന് ക്യാപ്റ്റന്‍ പറയാം. ഉദാഹരണത്തിന് മാത്യൂസ് ഗ്രൗണ്ടിലെ എത്തിയില്ല. അംപയര്‍ ടൈംഡ് ഔട്ട് വിധിച്ചു.
ലങ്കന്‍ ക്യാപ്റ്റന്‍ കുശാൽ മെന്‍ഡിസിന് വേണെങ്കിൽ പറയാം, അടുത്തത് താൻ ഇറക്കാൻ ഉദ്ദേശിച്ചിരുന്നത് ബാറ്റിംഗിൽ അത്ര പോരാത്ത 11നായ ദിൽഷൻ മധുഷങ്കയെയാണ്. അതിനാൽ മധുശങ്ക ടൈംഡ് ഔട്ട് എന്ന്. എന്നാൽ മാത്യൂസ് ഗ്രൗണ്ടിൽ തന്നെ ഉണ്ടായിരുന്നതിനാൽ അങ്ങനെയൊന്ന് നടപ്പാക്കാനും കഴിഞ്ഞില്ല.
I rest my case! Here you go you decide 😷😷
— Angelo Mathews (@Angelo69Mathews)