
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വാഷിംഗ്ടൻ – കാറിലും ക്ലാസ് മുറിയിൽ വെച്ചും എട്ടാംക്ലാസുകാരനെ പീഡിപ്പിച്ച അധ്യാപിക എട്ടുവർഷത്തിനുശേഷം പിടിയിൽ. 14 വയസുകാരനെ ലഹരി വസ്തുക്കളും മറ്റും നൽകി വശത്താക്കിയാണ് 22-കാരിയായിരുന്ന അധ്യാപിക പീഡിപ്പിച്ചതെന്നാണ് വെളിപ്പെടുത്തൽ. യു.എസിലെ മുൻ മിഡിൽ സ്കൂൾ അധ്യാപകയായിരുന്ന മെലിസ മേരി കർട്ടിസ്(30) ആണ് അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു.
2015-ൽ ആണ് അധ്യാപിക വിദ്യാർത്ഥിയെ പീഡിപ്പിച്ചത്. സ്കൂളിലും അധ്യാപികയുടെ വാഹനത്തിലും അധ്യാപികയുടെ വീട്ടിലും അവരുടെ അമ്മയുടെ വീട്ടിൽ വെച്ചുമെല്ലാം വിദ്യാർത്ഥിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പറയുന്നത്. താൻ ഇരുപതിലേറെ തവണ പീഡിപ്പിക്കപ്പെട്ടുവെന്നാണ് വിദ്യാർത്ഥിയുടെ പരാതിയിലുള്ളതെന്ന് പോലീസ് പറഞ്ഞു. രണ്ട് വർഷമാണ് അധ്യാപിക പരായി ഉയർന്ന സ്കൂളിൽ ജോലി ചെയ്തത്. ശേഷം മറ്റൊരു സ്കൂളിലേക്ക് മാറുകയായിരുന്നു. വിദ്യാർത്ഥിയുടെ മൊഴിയെടുത്ത പോലീസ് അധ്യാപികയെ ചോദ്യം ചെയ്തുവരികയാണ്.