മുണ്ടക്കയം ബോയ്സ് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കവര്‍ച്ച; കാണിക്കവഞ്ചികള്‍ കടത്തി കൊണ്ടുപോയി തകര്‍ത്ത് പണം മോഷ്ടിച്ച ഏലപ്പാറ സ്വദേശി പിടിയില്‍
മുണ്ടക്കയം ഈസ്റ്റ്: മുണ്ടക്കയം 35ാ മൈല്‍ ബോയ്സ് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ സംഭവത്തില്‍ പ്രതി പോലീസ് പിടിയിലായി.
ഏലപ്പാറ കോഴിക്കാനം എസ്റ്റേറ്റില്‍ താമസിക്കുന്ന ബിനു (കള്ളൻ ബിനു – 40)വിനെ പെരുവന്താനം സിഐ എ. അജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
കഴിഞ്ഞ ഒക്ടോബര്‍ 21നാണ് ക്ഷേത്രത്തിലും സമീപത്തെ കടയിലും മോഷണം നടന്നത്. ക്ഷേത്രത്തിനുള്ളിലും സമീപത്തുമായി സ്ഥാപിച്ചിരുന്ന മൂന്നു കാണിക്കവഞ്ചികള്‍ ഇവിടെനിന്നു കടത്തി സമീപത്തെ എസ്റ്റേറ്റ് റോഡില്‍ കൊണ്ടുപോയി തകര്‍ത്താണ് ഇതിലെ പണം മോഷ്ടിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്ഷേത്ര പരിസരത്തുനിന്നു ലഭിച്ച പിക്കാസ് ഉപയോഗിച്ചാണ് കാണിക്കവഞ്ചികള്‍ പൊളിച്ചത്. സംഭവത്തില്‍ പെരുവന്താനം പോലീസിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി വരുന്നതിനിടയില്‍ വണ്ടിപ്പെരിയാറ്റില്‍ ക്ഷേത്രത്തിലെ മോഷണവുമായി ബന്ധപ്പെട്ട് ഇയാള്‍ പിടിയിലാകുകയായിരുന്നു.
മറ്റൊരു കേസില്‍ ശിക്ഷകഴിഞ്ഞ് ഇറങ്ങിയ ഇയാള്‍ക്കെതിരേ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലും കേസുണ്ട്. പതിവായി ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന ആളാണ് ബിനുവെന്നും പോലീസ് പറയുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]