
ആലപ്പുഴ – മഹീന്ദ്രയുടെ സർവീസ് ഷോറൂമിലുണ്ടായ അപകടത്തിൽ തൊഴിലാളി മരിച്ചു. സർവീസ് സെന്ററിൽ ജീപ്പ് കഴുകുന്നതിനിടെയാണ് സംഭവം. തലവടി സ്വദേശി യദുവാണ് മരിച്ചത്. സർവീസ് കഴിഞ്ഞശേഷം വണ്ടി ഗിയറിൽ ആണെന്നറിയാതെ സ്റ്റാർട്ട് ചെയ്തപ്പോൾ തൊട്ടുമുന്നിലുണ്ടായിരുന്ന തൊഴിലാളി യദുവിനെ ഇടിച്ചിടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേർ ഓടിമാറിയതിനാൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഷോറൂമിന്റെ ഭിത്തിയടക്കം തകർന്നിട്ടുണ്ട്. ഷോറൂമിലെ ഇതര സംസ്ഥാന തൊഴിലാളി വികാസാണ് പ്രതിയെന്നാണ് പറയുന്നത്. ഇയാൾക്ക് ലൈസൻസില്ലെന്നും വിവരമുണ്ട്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.