ഡാസിലിങ് ദിവാലി ഉത്സവ് പ്രഥമ പതിപ്പ് അബുദാബി മറീന മാള്‍ പാര്‍ക്കിങ്ങിൽ നവംബര്‍ പത്തിന് വൈകീട്ട് ആറിന് ആരംഭിക്കും.
ഇതുവരെ അബുദാബി പരിചയിച്ചിട്ടില്ലാത്ത സാംസ്കാരിക, വിനോദ പരിപാടിയാണ് ഡാസിലിങ് ദിവാലി ഉത്സവ്. ദീപാവലി ആഘോഷങ്ങളുടെ നിറവും സാംസ്കാരികത്തനിമയും പ്രതിഫലിക്കുന്ന സംഗീത, വിനോദ നിശയായിരിക്കും പരിപാടിയെന്ന് സംഘാടകരായ വിസ്ക്രാഫ്റ്റ് എം.ഇ ഗ്ലോബൽ ഇവന്റ്സ് അറിയിച്ചു.
“ഇതൊരു സാംസ്കാരിക ആഘോഷം മാത്രമല്ല, ജീവിതത്തിന്റെ പല മേഖലകളിൽ നിന്നുള്ളവര്‍ക്ക് ഒത്തുചേരാും ദീപങ്ങളുടെ ഉത്സവം അതേ സത്തയിൽ ആഘോഷിക്കാനുമുള്ള അവസരമാണ്. അബുദാബിയിലെ ഇന്ത്യന്‍ സമൂഹത്തിന് ആഘോഷവേളയാകും കലാനിശ. ഇതിനോട് സഹകരിക്കുന്നതിന് വളരെ അഭിമാനമുണ്ട്.” സംഘാടകനായ ആൻഡ്രെ ടിമ്മിൻസ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]