വാരാണസി- ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ ഗ്യാന്‍വാപി പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ക്ഷേത്രം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി നിലനില്‍ക്കുമോ എന്ന കേസില്‍ അലഹബാദ് ഹൈക്കോടതി വാദം കേള്‍ക്കല്‍ ഡിസംബര്‍ ഒന്നുവരെ നീട്ടി.
ക്ഷേത്രം നിര്‍മിക്കണമെന്ന ആവശ്യത്തെ ചോദ്യം ചെയ്ത് ഗ്യാന്‍വാപി മസ്ജിദ് പരിപാലിക്കുന്ന അഞ്ജുമാന്‍ ഇന്തസാമിയ കമ്മിറ്റി (എഐസി) ആണ് ഹരജി നല്‍കിയത്.
ചീഫ് ജസ്റ്റിസ് പ്രിതിങ്കര്‍ ദിവാക്കര്‍ പരിഗണിച്ചപ്പോള്‍ കേസ് പരിഗണിക്കുന്നത് ഡിസംബര്‍ ഒന്നിലേക്ക് മാറ്റിവയ്ക്കണമെന്ന് മസ്ജിദ് മാനേജ്മെന്റ് കമ്മിറ്റിയെ പ്രതിനിധീകരിച്ച് അഭിഭാഷകന് അഭ്യര്‍ത്ഥിച്ചു.
ജസ്റ്റിസ് പ്രകാശ് പാഡിയയുടെ കോടതിയില്‍ നേരത്തെ പരിഗണിച്ച ഹരജിയാണ് ഇപ്പോള്‍ ചീഫ് ജസ്റ്റിസ് പരിഗണിക്കുന്നത്.ഗ്യാന്‍വാപി മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ക്ഷേത്രം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വാരാണസി കോടതിയില്‍ ഫയല്‍ ചെയ്ത ഹരജി നിലനില്‍ക്കുന്നതല്ലെന്നാണ് മസ്ജിദ് കമ്മിറ്റിയുടെ വാദം. കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
2021 ഏപ്രില്‍ 8ന് പാസാക്കിയ വാരണാസി കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്യുന്നതാണ് ഹരജി.
കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഗ്യാന്‍വാപി പള്ളിയുടെ ‘സമഗ്ര സര്‍വേ’ നടത്താന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയെ (എഎസ്ഐ) കോടതി ചുമതലപ്പെടുത്തിയിരുന്നു. 2023 November 8 India gyanvapi masjid temple title_en: Allahabad HC adjourns hearing in Gyanvapi case till December 1 related for body: മൂന്നര വയസ്സുകാരന്റെ മരണം; പള്പ്പെക്ടമിയില് ആശങ്ക വേണ്ടെന്ന് ദന്തരോഗ വിദഗ്ധര്‍ VIDEO മാം, പ്രാക്ടിക്കല്‍ കാണിക്കൂ; ലൈംഗിക പരാമര്‍ശത്തിന് ചുട്ട
മറുപടി നല്കി ബയോളജി അധ്യാപിക ഇസ്രായിലിനെ പിന്തുണക്കുന്ന ബ്രാന്‍ഡുകള്‍ നീക്കം ചെയ്ത് തുര്‍ക്കി പാര്‍ലമെന്റ്; കൊക്ക കോളയും നെസ്ലെയും ഔട്ട് … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]