മലപ്പുറം: പോക്സോ കേസ് പ്രതിയായ സിപിഎം ജില്ലാ കമ്മറ്റി അംഗത്തിനെതിരെ ഒടുവിൽ നടപടിയെടുത്ത് പാർട്ടി. മലപ്പുറം ജില്ലാ കമ്മിറ്റി അംഗം വേലായുധൻ വള്ളിക്കുന്നിനെ സസ്പെൻ്റ് ചെയ്തു. കഴിഞ്ഞ ദിവസം ചേർന്ന സിപിഎം ജില്ലാ നേതൃയോഗത്തിന്റേതാണ് നടപടി. പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിലാണ് ഏറ്റവുമൊടുവിൽ പാർട്ടി നടപടിയെടുത്തത്.
പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയ പ്രവർത്തിയെന്ന കണ്ടെത്തലിനെ തുടർന്നാണ് കഴിഞ്ഞ ദിവസം ചേർന്ന ജില്ല നേതൃയോഗം വേലായുധൻ വളളിക്കുന്നിനെതിരെ നടപടിയെടുത്തത്. കേസന്വേഷണം പൂർത്തിയായ ശേഷം ആവശ്യമെങ്കൽ കൂടുതൽ സംഘടനാ നടപടിയെടുക്കുമെന്നും സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി അറിയിച്ചു. കഴിഞ്ഞ ജൂലൈയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ബസ് യാത്രക്കിടെയാണ് കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. വളളിക്കുന്ന് സ്വദേശിയായ കുട്ടിയെ കോഴിക്കോട്ടേക്കുളള യാത്രക്കിടെ വേലായുധൻ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി.
തുടർന്ന് കുട്ടി ചൈൽഡ് ലൈനിന് പരാതിനൽകുകയായിരുന്നു.സംഭവം നടന്നത് നല്ലളം പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് നല്ലളത്തേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച പരപ്പനങ്ങാടി പൊലീസ് ദിവസങ്ങൾക്ക് മുമ്പാണ് കേസ്സെടുത്തത്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പോക്സോ നിയമത്തിലെ ദുർബലവകുപ്പുകൾ മാത്രം ചുമത്തിയാണ് കേസെടുത്തത് സമ്മർദ്ദം കൊണ്ടാണെന്നാണ് സൂചന. വളളിക്കുന്ന് മേഖലയിലെ സിപിഎമ്മിന്റെ മുതിർന്ന നേതാവാണ് വേലായുധൻ.വേലായുധൻ വള്ളിക്കുന്നിനെതിരെ നേരത്തെയും സമാന പരാതികൾ ഉയർന്നിട്ടുള്ളതായി റിപ്പോർട്ടുണ്ട്.