തിരുവനന്തപുരം – സ്വര്‍ണ്ണക്കടത്ത് കേസില്‍ പിണറായി വിജയന് പ്രതിയാകാത്തത് ബി ജെ പി- പിണറായി ബന്ധത്തിന് തെളിവാണെന്ന് കെ പി സി സി അധ്യക്ഷന്‍ കെ. സുധാകരന്. പണം മാത്രമാണ് മുഖ്യമന്ത്രിക്ക് മുഖ്യം. മക്കളെക്കൊണ്ട് മുഖ്യമന്ത്രി പണമുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. കമഴ്ന്നു കിടന്നാല്‍ കാപ്പണം എന്ന പഴമൊഴി പോലെയാണ് പിണറായി. ആരുടെയൊക്കെയോ മുന്നില്‍ കുമ്പിട്ടാണ് പിണറായി പണം സമ്പാദിക്കുന്നതെന്നും കെ സുധാകരന് വിമര്‍ശിച്ചു. പട്ടിണിയിലായ കേരളത്തില്‍ കേരളീയം സംഘടിപ്പിച്ച് ധൂര്‍ത്ത് നടത്തുന്ന പിണറായിക്ക് നാണമുണ്ടോയെന്നും സുധാകരന് ചോദിച്ചു. വെള്ളക്കരവും വൈദ്യതി നിരക്കും വര്‍ധിപ്പിച്ച് ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും സുധാകരന് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]