കൊളസ്ട്രോൾ ഇന്ന് പലരിലും കണ്ട് വരുന്ന ജീവിതശെെലിരോഗമാണ്. ഭക്ഷണനിയന്ത്രണത്തിലൂടെ ഒരു പരിധി വരെ കൊളസ്ട്രോൾ നിയന്ത്രിക്കാനാകും. വറുത്ത ഭക്ഷണങ്ങൾ, കൊഴുപ്പ് നിറഞ്ഞ പാലുൽപ്പന്നങ്ങൾ, ചുവന്ന മാംസം, മധുര പലഹാരങ്ങൾ, സംസ്കരിച്ച ഭക്ഷണം എന്നിവ കൊളസ്ട്രോൾ കൂടുന്നതിന് കാരണമാകും. കാരണം അവ ചീത്ത കൊളസ്ട്രോളിന്റെ അളവ് ഉയർത്തുന്നതിലേക്ക് നയിക്കുന്നു. ഉയർന്ന കൊളസ്ട്രോൾ ഉണ്ടാകുന്നതിനുള്ള ചില കാരണങ്ങളെ കുറിച്ച് പോഷകാഹാര വിദഗ്ധ റാഷി ചൗധരി പറയുന്നു. ഒരു പരിധിവരെ ഗുരുതരമായ ഹൃദയപ്രശ്നങ്ങൾക്കും ഹൃദയത്തിന്റെ പ്രവർത്തനതകരാറിനും കൂടിയ കൊളസ്ട്രോൾ നില കാരണമാകും.
ഒന്ന്…
സമ്മർദ്ദം മോശം കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ പറയുന്നു. നിങ്ങൾ വളരെയധികം സമ്മർദ്ദത്തിലാണെങ്കിൽ കോർട്ടിസോളിന്റെ അളവ് ഉയരാം. മാനസിക സമ്മർദ്ദം എൽഡിഎൽ കൊളസ്ട്രോൾ (ചീത്ത കൊളസ്ട്രോൾ) ഉയർത്തുക മാത്രമല്ല, ട്രൈഗ്ലിസറൈഡുകൾ, രക്തത്തിലെ കൊഴുപ്പ് വർദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് വിദഗ്ധർ പറയുന്നു.
രണ്ട്…
പുകവലി ഹൃദയ സംബന്ധമായ അസുഖങ്ങളോ പക്ഷാഘാതമോ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
ഇത് ചീത്ത കൊളസ്ട്രോളിന്റെ വർദ്ധനവിന് കാരണമാകുന്നു. സിഗരറ്റ് പുക എൽഡിഎൽ അല്ലെങ്കിൽ “മോശം” കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡുകൾ എന്നറിയപ്പെടുന്ന രക്തത്തിലെ കൊഴുപ്പ് എന്നിവയുടെ അളവ് വർദ്ധിപ്പിക്കുന്നു.
മൂന്ന്…
ഉയർന്ന ട്രൈഗ്ലിസറൈഡിന്റെ അളവ്, ഉയർന്ന എൽഡിഎൽ കൊളസ്ട്രോൾ, താഴ്ന്ന എച്ച്ഡിഎൽ കൊളസ്ട്രോൾ എന്നിവയുമായി പൊണ്ണത്തടി ബന്ധപ്പെട്ടിരിക്കുന്നു. അമിതവണ്ണം ഹൃദ്രോഗം, രക്തസമ്മർദ്ദം, പ്രമേഹം എന്നിവയ്ക്കും കാരണമാകും. പൂരിത കൊഴുപ്പുകളും ഉപ്പിട്ട ഭക്ഷണങ്ങളും അടങ്ങിയ ഭക്ഷണക്രമം ഉൾപ്പെടെ ഉയർന്ന കൊളസ്ട്രോൾ ഉണ്ടാകാനുള്ള അപകട ഘടകങ്ങളുമായി പൊണ്ണത്തടി വളരെ അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു.
നാല്…
ചുവന്ന മാംസത്തിലും പാലുൽപ്പന്നങ്ങളിലും കാണപ്പെടുന്ന പൂരിതവും ട്രാൻസ് ഫാറ്റുകളുമാണ് ധമനികളിൽ ഉയർന്ന കൊളസ്ട്രോളിന്റെ അളവിന് പിന്നിലെ പ്രധാന കാരണം. ഒമേഗ -3 ഫാറ്റി ആസിഡുകൾക്ക് ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്ന ഗുണങ്ങളുണ്ടെന്ന് അറിയപ്പെടുന്നു.
പ്രാതലിൽ ഉൾപ്പെടുത്താം പ്രോട്ടീൻ അടങ്ങിയ ഈ ഭക്ഷണങ്ങൾ
Last Updated Nov 8, 2023, 9:14 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]