ഭോപ്പാൽ∙
സഹായത്തോടെ പെൺകുട്ടികളുടെ അശ്ലീല ചിത്രങ്ങൾ നിർമിച്ച് എൻജിനീയങ്ങ് വിദ്യാർഥി. ഛത്തീസ്ഗഡിലെ നയാ റായ്പൂരിലുള്ള ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിലെ മൂന്നാം വർഷ എൻജിനീയറിങ്ങ് വിദ്യാർഥിയാണ് കോളജിലെ മറ്റു പെൺകുട്ടികളുടെ അശ്ലീല ചിത്രം എഐ സഹായത്തോടെ പുനസൃഷ്ടിച്ചത്.
സംഭവത്തിനു പിന്നാലെ വിദ്യാർഥിയെ കോളജിൽ നിന്ന് സസ്പെൻഡ് ചെയ്തു.
മുപ്പതിലധികം വിദ്യാർഥിനികളുടെ ചിത്രമാണ് ഇയാൾ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് മോശമായ രീതിയിലാക്കിയത്. ഇയാളുടെ പക്കൽ നിന്ന് വിദ്യാർഥികളുടെ ആയിരത്തോളം ചിത്രങ്ങളും വിഡിയോയും കണ്ടെടുത്തു.
ബിലാസ്പൂർ സ്വദേശിയാണ്.
ഒക്ടോബർ ആറാം തീയതിയാണ് 36 വിദ്യാർഥികൾ ഇയാൾക്കെതിരെ പരാതി നൽകിയത്. പരാതിക്ക് പിന്നാലെ കോളജിൽ ഒരു അന്വേഷണ സമിതി രൂപീകരിച്ചു.
ഇവർ കുറ്റാരോപിതനായ വിദ്യാര്‍ഥിയുടെ മൊബൈൽ ഫോൺ, ലാപ്ടോപ്പ്, പെൻഡ്രൈവ് എന്നിവ പിടിച്ചെടുത്തു.
ഇതിൽ നിന്ന് ആയിരത്തോളം ചിത്രങ്ങളും വിഡിയോകളുമാണ് കണ്ടെത്തിയത്. ഇത്തരത്തിൽ ചിത്രീകരിച്ച ചിത്രങ്ങൾ ക്യാംപസിന് പുറത്തുള്ള മറ്റുള്ള ആർക്കെങ്കിലും അയച്ച് നൽകിയിട്ടുണ്ടോ എന്നതു പരിശോധിക്കുന്നുണ്ടെന്ന് കോളജ് അധികൃതർ അറിയിച്ചു.
സംഭവത്തിൽ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും കിട്ടിയ ഉടനെ നടപടി സ്വീകരിക്കുമെന്നുംം പൊലീസ് അറിയിച്ചു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]