
തൃശൂർ: കുട്ടനെല്ലൂർ സഹകരണ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സി.പി.എമ്മിൽ കൂട്ട അച്ചടക്ക നടപടി. പാർട്ടി തൃശൂർ ജില്ലാ കമ്മിറ്റി അംഗം വർഗീസ് കണ്ടംകുളത്തിയെ ഏരിയാ കമ്മിറ്റിയിലേയ്ക്ക് തരംതാഴ്ത്തി. ഒല്ലൂർ ഏരിയാ സെക്രട്ടറി കെ.പി. പോളിനെ ഒരു വർഷത്തേയ്ക്ക് സസ്പെൻഡ് ചെയ്തു. ബാങ്ക് മുൻ പ്രസിഡൻ്റും ഒല്ലൂർ ഏരിയാ കമ്മിറ്റി അംഗവുമായ റിക്സൺ പ്രിൻസനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. കുട്ടനെല്ലൂർ സഹകരണ ബാങ്കിൽ വായ്പ അനുവദിച്ചതിൽ വ്യാപകമായ ക്രമക്കേട് കണ്ടെത്തിയിരുന്നു. ഇതിൻ്റെ പേരിലാണ് നേതാക്കൾക്കെതിരെ നടപടിയെടുത്തത്. തൃശൂർ ജില്ലാ കമ്മിറ്റി യോഗം അച്ചടക്ക നടപടികൾ അംഗീകരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]