
പണം ഇരട്ടിപ്പിച്ച് ലഭിക്കും എന്ന വാഗ്ദാനത്തോടെ ഏറെ സന്ദേശങ്ങളും ലിങ്കുകളും വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രചരിക്കാറുണ്ട്. സമാനമായ രീതിയിലുള്ള ഒരു സന്ദേശം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിലാണ് ഈ അനുമതി കത്ത് പ്രചരിക്കുന്നത് എന്നതാണ് അതിലേറെ ആശ്ചര്യം. കേള്‍ക്കുമ്പോള്‍ തന്നെ അവിശ്വസനീയമായി തോന്നുന്ന ഈ സന്ദേശത്തിന്റെ വസ്തുത എന്താണ് എന്ന് പരിശോധിക്കാം.
പ്രചാരണം
12,500 രൂപ മുടക്കിയാല്‍ 4 കോടി 62 ലക്ഷം രൂപ റിട്ടേണ്‍ ലഭിക്കും എന്നാണ് റിസര്‍വ് ബാങ്കിന്റെ പേരില്‍ പ്രചരിക്കുന്ന അനുമതി കത്തിലുള്ളത്. ഗണേശ് ഭൂമു എന്നയാളെ അഭിസംബോധന ചെയ്തുള്ള ഈ കത്തിലെ വിവരങ്ങള്‍ ഇപ്രകാരമാണ്. 12,500 രൂപ അടച്ചാല്‍ നിങ്ങളുടെ ഓണ്‍ലൈന്‍ ബാങ്കിംഗ് മാനേജര്‍ അര മണിക്കൂറിനുള്ളില്‍ 4 കോടി 62 ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്യും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രകാരമുള്ള കരാറാണിത് എന്നൊക്കെയാണ് കത്തില്‍ വിശദീകരിക്കുന്നത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലെറ്റര്‍ ഹെഡും ആര്‍ബിഐ ഗവര്‍ണറുടെ പേരും ചിത്രവും കത്തിനൊപ്പം കാണാം.
വസ്തുത
എന്നാല്‍ ഈ കത്തില്‍ പറയുന്ന കാര്യങ്ങള്‍ വസ്തുതാ വിരുദ്ധമാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരില്‍ പ്രചരിക്കുന്ന അനുമതി കത്ത് വ്യാജമാണ്. പണം തട്ടാനുള്ള ശ്രമമാണ് നടക്കുന്നത് എന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു.
Pay ₹12, 500 and get ₹4 crores 62 lakhs in return ‼️💫
Well, some things are just too good to be true …
Fraudsters impersonate Government organizations to dupe people of money.
Do not fall for such #FAKE approval letters or schemes in the name of @RBI#PIBFactCheck pic.twitter.com/VIANvnpeo1
— PIB Fact Check (@PIBFactCheck) October 8, 2024
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]