
.news-body p a {width: auto;float: none;}
ആരാധകർ ഏറെ കാത്തിരിക്കുന്ന താരവിവാഹമാണ് നടൻ കാളിദാസ് ജയറാമിന്റേത്. അടുത്തിടെ താരദമ്പതികളായ ജയറാമിന്റെയും പാർവതിയുടെയും മകളായ മാളവികയുടെ വിവാഹം കഴിഞ്ഞിരുന്നു. വിവാഹച്ചടങ്ങിൽ ഏറ്റവും തിളങ്ങിയത് കാളിദാസും കാമുകി തരിണി കലിംഗരായരുമാണ്. ഇപ്പോഴിതാ ഇരുവരുടെയും വിവാഹവുമായി ബന്ധപ്പെട്ട് പുതിയ വാർത്തയെത്തുകയാണ്.
തന്റെ ആദ്യ വിവാഹ ക്ഷണക്കത്ത് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് നൽകികൊണ്ടുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് കാളിദാസ്. കാളിദാസിനൊപ്പം ജയറാമും പാർവതിയുമുണ്ട്. എംകെ സ്റ്റാലിനും പത്നിക്കും ജയറാമാണ് ക്ഷണക്കത്ത് നൽകിയത്. ചിത്രം പങ്കുവച്ചതിന് പിന്നാലെ ആശംസയുമായി ആരാധകരും എത്തുന്നുണ്ട്. ഇതിനിടെ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് ആദ്യ ക്ഷണക്കത്ത് നൽകാത്തതിൽ ചിലർ വിമർശിക്കുന്നുമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കഴിഞ്ഞവർഷം നവംബറിലായിരുന്നു കാളിദാസിന്റെയും തരിണിയുടെയും വിവാഹനിശ്ചയം. ഇതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിയിരുന്നു. രണ്ട് വർഷം മുൻപാണ് കാളിദാസ് സമൂഹമാദ്ധ്യമങ്ങളിലൂടെ തന്റെ പ്രണയം വെളിപ്പെടുത്തിയത്. 2021ലെ ലിവാ മിസ് ദിവാ റണ്ണറപ്പായ തരിണിക്കൊപ്പമുള്ള ചിത്രമാണ് താരം അന്ന് പങ്കുവച്ചത്. തിരുവോണദിവസം കാളിദാസ് പങ്കുവച്ച കുടുംബ ചിത്രത്തിലും തരിണി ഉണ്ടായിരുന്നു. നീലഗിരി സ്വദേശിയാണ് തരിണി. വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദം നേടിയിട്ടുണ്ട്.