
തിരുവനന്തപുരം: രഞ്ജി ട്രോഫി സീസണൊരുങ്ങി കേരള ക്രിക്കറ്റ് ടീം. തിരുവനന്തപുരത്താണ് കേരള ടീമിന്റെ പരിശീലനം പുരോഗമിക്കുന്നത്. നോക്കൗട്ട് റൗണ്ട് ലക്ഷ്യമിട്ടാണ് കേരള രഞ്ജി ട്രോഫി ക്രിക്കറ്റ് ടീമിന്റെ പരിശീലനം. ഇത്തവണ കേരളത്തിന് നേരിടാനുള്ളത് ശക്തരായ എതിരാളികളെ. എലൈറ്റ് ഗ്രൂപ്പ് സിയില്‍ മധ്യപ്രദേശ്, കര്‍ണാടക, ഹരിയാന, ബംഗാള്‍, ഉത്തര്‍പ്രദേശ്, ബിഹാര്‍, പഞ്ചാബ് എന്നിവരാണ് കേരളത്തിന്റെ എതിരാളികള്‍. ആദ്യമത്സരം പഞ്ചാബിനെതിരെ വെള്ളിയാഴ്ച മുതല്‍ തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് ഗ്രൗണ്ടില്‍.
ദില്ലിയില്‍ 200 കടക്കുമോ? ചരിത്രം അങ്ങനെയാണ്! ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടി20 ഇന്ന്, സഞ്ജുവിന് നിര്‍ണായകം
ഇന്ത്യയുടെ മുന്‍താരം അമയ് ഖുറേസിയയുടെ ശിക്ഷണത്തിലാണ് ക്യാപ്റ്റന്‍ സച്ചിന് ബേബിയും സംഘവും ഇത്തവണ ഇറങ്ങുന്നത്. ബംഗ്ലാദേശിനെതിരായ ടി20 പരമ്പര കളിക്കുന്നതിനാല്‍ സഞ്ജു സാംസണെ കേരള ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ജലജ് സക്സേനയ്ക്കൊപ്പം തമിഴ്നാടിന്റെ ബാബ അപരാജിതും വിദര്‍ഭയുടെ ആദിത്യ സര്‍വതെയും അതിഥി താരങ്ങളായി കേരള ടീമിലെത്തും.
ക്യാപ്റ്റന്‍ സച്ചിന് ബേബിക്കൊപ്പം രോഹന് കുന്നുമ്മല്‍, മുഹമ്മദ് അസ്ഹറുദ്ദീന്, കൃഷ്ണപ്രസാദ്, വിഷ്ണു വിനോദ്, സല്മാന് നിസാര്‍, സച്ചിന് ബേബി, ഫായിസ് ഫനൂസ്, അക്ഷയ് ചന്ദ്രന്, ബേസില്‍ തന്പി, കെ എം. ആസിഫ് തുടങ്ങിയവരിലാണ് കേരളത്തിന്റെ പ്രതീക്ഷ. കഴിഞ്ഞ സീസണില്‍ ഒറ്റക്കളിയിലാണ് കേരളം ജയിച്ചത്.
കേരള ടീം: സച്ചിന് ബേബി (ക്യാപ്റ്റന്‍), രോഹന് എസ് കുന്നുമ്മല്‍, കൃഷ്ണ പ്രസാദ്, ബാബ അപരാജിത്, അക്ഷയ് ചന്ദ്രന്, മുഹമ്മദ് അസറുദ്ദീന് (വിക്കറ്റ് കീപ്പര്‍), സല്മാന് നിസാര്‍, വിശാല്‍ ഗോവിന്ദ്, വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പര്‍), ജലജ് സക്സേന, ആദിത്യ ആനന്ദ്, ബേസില്‍ തമ്പി, നിതീഷ് എം ഡി, ആസിഫ് കെ എം, ഫനൂസ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]