
തിരുവനന്തപുരം:ശബരിമല തീർത്ഥാടനം അലങ്കോലപ്പെടുത്താൻ ആസൂത്രിത ശ്രമം എന്ന് സംശയമുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ,സുരേന്ദ്രന് പറഞ്ഞു.ഓൺലൈൻ ബുക്കിംഗ് മാത്രം എന്നത് അശാസ്ത്രീയം.സ്പോട്ട് ബുക്കിംഗിന് അവസരം ഏർപ്പെടുത്തണം…ന്തിനാണ് സർക്കാരിന് ഇക്കാര്യത്തിൽ മാർക്കടമുഷ്ടിയെന്ന് അദ്ദേഹം ചോദിച്ചു.വ്യാപക പ്രതിഷേധം ഉയർന്നിട്ടും സർക്കാർ തിരുത്താൻ തയാറാകുന്നില്ല..
ആദ്യ പിണറായി സർക്കാരിന്റെ കാലത്ത് സുപ്രീം കോടതി ഉത്തരവിന്റെ മറവിലായിരുന്നു തീർത്ഥാടനം അലങ്കോലപ്പെടുത്തലാനുള്ള ശ്രമം.ശബരമലയിലെ തിരക്ക് നിയന്ത്രിക്കാൻ മിടുക്കരായ ഉദ്യോഗസ്ഥർ ഉണ്ട്.സർക്കാർ ആകെ ഇതുവരെ എടുത്തത് ഭക്തരെ ചൂഷണം ചെയ്യാനുള്ള തീരുമാനം.ദേവസ്വം ബോർഡ് തികഞ്ഞ പരാജയമാണ്.അടിയന്തരമായി തീരുമാനം പിൻവലിക്കണം.സ്പോട്ട് ബുക്കിംഗ് ഏർപ്പെടുത്തണം.അല്ലെങ്കിൽ ഭക്തജനങ്ങളുടെ പ്രക്ഷോഭത്തിന് ബിജെപി പിന്തുണ നൽകും.എന്തിനാണ് മന്ത്രിക്ക് ദുരഭിമാനമെന്നും കെ.സുരേന്ദ്രന് ചോദിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]