
മലപ്പുറം: എടയൂരിലെ സ്കൂൾ കുട്ടികൾ ഇനി ഇൻഷുറൻസ് പരിരക്ഷയിലാണ്. പിടിഎയും മാനേജ്മെന്റും ചേർന്നാണ് സ്കൂളിൽ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കിയത്.
എടയൂർ കെഎം യുപി സ്കൂളിലെ കുട്ടികൾക്ക് അവരുടെ പഠനകാലം മുഴുവൻ ഈ ഇൻഷുറൻസ് പരിരക്ഷയുണ്ടാകും. സ്കൂളിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് നടപ്പാക്കുന്ന, ഇരുപത്തിയഞ്ചിന പരിപാടികളുടെ ഭാഗമാണ് ഇൻഷുറൻസ് പദ്ധതി.
സ്കൂൾ സമയത്ത് മാത്രമല്ല പുറത്തു വെച്ചായാലും വീട്ടിലായാലും കുട്ടിക്ക് ഒരു അപകടമുണ്ടായാൽ ഇൻഷുറൻസ് ക്ലെയിം ചെയ്യാൻ പറ്റും. കുട്ടികൾക്ക് ആശ്വാസമാകുന്ന പദ്ധതിയാണിത്. രക്ഷിതാക്കൾക്ക് ബാധ്യതയാകില്ല. മുഴുവൻ പ്രീമിയവും സ്കൂളാണ് അടയ്ക്കുകയെന്ന് അധ്യാപകർ പറഞ്ഞു. 50,000 രൂപ വരെയുള്ള ചികിത്സാ ചെലവുകൾ ഇൻഷുറൻസ് പദ്ധതിയിലൂടെ വിദ്യാർഥികൾക്ക് ലഭിക്കും. ഇൻഷുറൻസ് പദ്ധതിക്ക് പുറമേ വിദ്യാർത്ഥികൾക്ക് ഭവന പദ്ധതിയും 75-ഇന പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പൊലീസിനോടും എംവിഡിയോടും മന്ത്രി ഗണേഷ് കുമാർ; വഴിയിൽ തടഞ്ഞ് കൂളിങ് ഫിലിം വലിച്ചുകീറരുത്, അപമാനിക്കലാണത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]