
.news-body p a {width: auto;float: none;}
കൊച്ചി: ലോകപ്രസിദ്ധ സംഗീതജ്ഞൻ ഡി.ജെ. അലൻ വാക്കറുടെ സംഗീതനിശയ്ക്കിടെ നടന്ന കൂട്ട മൊബൈൽ ഫോൺ മോഷണത്തിന് പിന്നിൽ ബംഗളൂരുവിലും ഗോവയിലും മറ്റും സമാനമായി പയറ്റിത്തെളിഞ്ഞ കള്ളന്മാരെന്ന് പൊലീസ്. പ്രത്യേക അന്വേഷണ സംഘം ഇതര സംസ്ഥാനങ്ങളിൽ പരിശോധന നടത്തും.
കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഇക്കഴിഞ്ഞ സെപ്തംബർ 21 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഗീതനിശകൾക്കിടെ മൊബൈൽ ഫോണുകൾ മോഷ്ടിക്കപ്പെട്ടിരുന്നു. നൂറോളം പൊലീസ് ഉദ്യോഗസ്ഥരെയാണ് സംഗീതനിശയുടെ സുരക്ഷാചുമതലയ്ക്കായി വിന്യസിച്ചിരുന്നത്. പ്രതികളെ പിടികൂടേണ്ടത് പൊലീസിന്റെ അഭിമാന പ്രശ്നം കൂടിയാണ്.
ഐ ഫോൺ പറന്നു!
സാങ്കേതിക സഹായത്തോടെ ഒരു ഐ ഫോണിന്റെ ലൊക്കേഷൻ നെടുമ്പാശേരിയിൽ കണ്ടെത്തി. പൊലീസ് എത്തിയപ്പോഴേക്കും ലൊക്കേഷൻ മുംബയ് ആയി. പ്രതികൾ വിമാനമാർഗം മടങ്ങിയെന്നാണ് കരുതുന്നത്. ഒരാൾ മോഷ്ടിക്കുകയും നിമിഷങ്ങൾക്കകം കൈമാറ്റം ചെയ്യുന്നതുമാണ് ഇവരുടെ രീതി. ഇത്തരം കേസുകളിൽ അറസ്റ്റിലായവർ കൊച്ചിയിൽ എത്തിയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
മോഷണവും അന്വേഷണവും ഇതുവരെ
ഞാറാഴ്ച ബോൾഗാട്ടി പാലസ് ഗ്രൗണ്ടിലായിരുന്നു അലൻ വാക്കറുടെ സംഗീതനിശ. ആറായിരത്തിലധികം പേർ പങ്കെടുത്ത പരിപാടിയുടെ വി.ഐ.പി ഗേറ്റിലായിരുന്നു മോഷണം.
തിക്കും തിരക്കും പാട്ടിന്റെ അമിതശബ്ദവും മുതലെടുത്താണ് കള്ളന്മാർ ആറാടിയത്
മോഷ്ടിക്കപ്പെട്ടതിലേറെയും ഐഫോണുകൾ. ഇതുവരെ ലഭിച്ചത് 35 പരാതികൾ
നഷ്ടപ്പെട്ട ഐ ഫോണുകളുടെ ഒടുവിലെ ലൊക്കേഷനുകൾ മുംബയ്, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങൾ.
പ്രത്യേക അന്വേഷണ സംഘത്തെ ഇന്നലെ നിയോഗിച്ചു. കൊച്ചി ഡി.സി.പി കെ.എസ്. സുദർശന്റെ മേൽനോട്ടത്തിൽ മുളവുകാട് എസ്.എച്ച്.ഒയടക്കം അഞ്ച് ഉദ്യോഗസ്ഥർ സംഘത്തിൽ. സൈബർ പൊലീസിന്റെ സഹായത്തോടെ അന്വേഷണം.
മുമ്പ് നടന്ന മോഷണങ്ങൾ
• 2024 ഫെബ്രുവരി 27- മുംബയ് ബേവ്യൂവിൽ അമേരിക്കൻ സംഗീതജ്ഞൻ ഡി.ജെ. ഇല്ലേനിയുടെ ഷോയ്ക്കിടെ വി.ഐ.പി ഗേറ്റിൽ നിന്ന് മൊബൈലുകൾ മോഷണം പോയി. മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു.
• 2024 സെപ്തംബർ 12 – ഗുരുഗ്രാമിലെ സൺബേൺ മ്യൂസിക് ഫെസ്റ്റിനിടെ മൊബൈലുകൾ കൂട്ടത്തോടെ മോഷ്ടിക്കപ്പെട്ടു. രണ്ടെണ്ണം തിരികെ കിട്ടി. 12 പേരെ ചോദ്യംചെയ്തു
•2023 ഒക്ടോബർ10 – ഗോവ സൺബേൺ മ്യൂസിക് ഫെസ്റ്റിൽ മൊബൈൽ കവർച്ച. ഏഴുപേരെ പിന്നീട് പിടികൂടി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
• 2022 ഡിസംബർ 13- മുംബയിൽ അമേരിക്കൻ സംഗീതഞ്ജൻ പോസ്റ്റ് മാലോണിന്റെ ഷോയ്ക്കിടെ നഷ്ടപ്പെട്ടത് 25 മൊബൈൽ ഫോണുകൾ