
രണ്ട് മനുഷ്യർക്ക് തമ്മില്‍ തോന്നുന്ന വികാരമാണ് പ്രണയം. അവിടെ സമ്പത്തോ, ജോലിയോ, തൊലി നിറമോ, ജാതിയോ, മതമോ എന്തിന് ലിംഗഭേദം പോലുമില്ല. അത്തരമൊരു പ്രണയസാഫല്യത്തിന്റെ നിറവിലാണ് ഫ്ലോറിഡ സ്വദേശിയായ 29 – കാരി കെയ്ല ഡൂഡി. കാമുകന് ഹാരിയുമായുള്ള കെയ്ലയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. എന്നാല്‍ കെയ്ല പിന്നീട് ആ വിവാഹത്തില്‍ നിന്നും പിന്മാറി. പകരം 36 കാരിയായ തന്റെ വീട്ടുവേലക്കാരി എറിക്കയെ വിവാഹം ചെയ്തെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
എറിക്കയുമായുള്ള തന്റെ പ്രണയത്തെ കുറിച്ച് കെയ്ല ന്യൂയോര്‍ക്ക് ടൈംസിനോട് സംസാരിച്ചു. ‘ഹാരിയുമായി എനിക്ക് അത്രയ്ക്ക് ഭ്രാന്തമായ പ്രണയും ഉണ്ടായിരുന്നില്ല. എന്നാല്‍ എറിക്കയ്ക്ക ഒപ്പമുള്ളപ്പോള്‍ എനിക്ക് സ്വസ്ഥതയും സുഖവും തോന്നി. എന്റെ സുഹൃത്തുക്കൾക്ക് ഒപ്പമുണ്ടായിരുന്നതിനേക്കാള് സൌഹൃദതം തോന്നി. അവര്‍ അവരുടെ പങ്കാളികളോട് വളരെ അഭിനിവേശമുള്ളവരാണ്. എന്നാല്‍, എനിക്കവരോട് അസൂയ തോന്നിയില്ല. കാരണം എനിക്കും ആത്മാഭിമാനം ഉണ്ടായിരുന്നു. എന്നെ സ്നേഹിച്ച ഒരു മനുഷ്യന്. പക്ഷേ, എനിക്ക് അയാളോട് അതേ രീതിയില്‍ ഒന്നും തോന്നിയിരുന്നില്ല. ഇതിനിടെയാണ് 2021 ഡിസംബറില്‍ വ്യക്തിഗത പരിശീലകയായി ജോലി ചെയ്യുന്ന ഡാൻ (യഥാർത്ഥ പേരല്ല) എന്നയാളെ പരിചയപ്പെടുന്നത്. 2022 നവംബറിൽ അദ്ദേഹത്തിന്റെ ഭാര്യ എറിക്കയെ കണ്ടുമുട്ടി. മാസങ്ങൾക്കുള്ളിൽ, എറിക്കയും ഞാനും മികച്ച സുഹൃത്തുക്കളായി. ദിവസവും സന്ദേശമയയ്ക്കും. പിന്നാലെ ഞാനും കാമുകനും എറിക്കയും ഭർത്താവും അങ്ങനെ ഞങ്ങള്‍ ഒരു നാൽവര്‍ സംഘമായി ചുറ്റിക്കറങ്ങി.’ കെയ്ല പറയുന്നു.
‘ആ കരുതൽ മറ്റാർക്കുണ്ട്’; മരക്കൊമ്പിൽ നിന്നും അപകടകരമായ രീതിയിൽ കുഞ്ഞുമായി പോകുന്ന തള്ളക്കുരങ്ങിന്റെ വീഡിയോ
View this post on Instagram
30 നില കെട്ടിടത്തിന്റെ ഉയരമുള്ള പാറക്കെട്ടുകള്‍ അനായാസം കയറും; ഇത് ചൈനീസ് സ്പൈഡർ വുമൺ
ഇതിനിടെ 2023 ഫെബ്രുവരിയിൽ ഹാരി, കാമുകിയായ കെയ്ലയോട് വിവാഹാഭ്യര്‍ത്ഥന നടത്തി. കെയ്ല ഹാരിയുടെ വിവാഹാഭ്യര്‍ത്ഥനയ്ക്ക് സമ്മതം മൂളി. പക്ഷേ, ആ സമ്മതം, പിന്നീട് തന്നെ ഏറെ അസ്വസ്ഥമാക്കിയെന്ന് കെയ്ല പറയുന്നു. എങ്കിലും വിവാഹവുമായി മുന്നോട്ട് പോകാൻ അവൾ തീരുമാനിച്ചു. ഒപ്പം എറികയോട് തന്റെ വേലക്കാരിയാകാന്‍ സമ്മതമാണോയെന്നും ചോദിച്ചു. ഒടുവില്‍ ഇരുവരും ഒരുമിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷം ‘താൻ ഒരു സ്ത്രീയെ ചുംബിച്ചതായും ലെസ്ബിയൻ ആയതിനാൽ ഭർത്താവിൽ നിന്ന് വിവാഹമോചനം തേടുകയാണെന്നും’ എറിക കെയ്ലയെ അറിയിച്ചു. ‘ആദ്യം എനിക്ക് തലകറങ്ങുന്നത് പോലെ തോന്നി. എനിക്ക് അവളോട് അസൂയ തോന്നി. അവള്‍ക്ക് എന്നോട് വികാരങ്ങളുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ആ വികാരങ്ങളെ അകറ്റാന്‍ ഞാന്‍ ശ്രമിച്ചു. പക്ഷേ, മുമ്പൊരിക്കലും ഇല്ലാതിരുന്ന ഒരു തീപ്പൊരി ഞങ്ങള്‍ക്കിടയിലുണ്ട്. ഞങ്ങള്‍ തമാശകൾ പറഞ്ഞു കൊണ്ടിരുന്നു. ഞങ്ങള്‍ക്കിടയില്‍ പരസ്പരം വൈദ്യുതബന്ധം തോന്നി. ഹാരിയുമായി അടുപ്പം പുലർത്താതിരിക്കാൻ ഞാൻ ഒഴികഴിവുകൾ പറഞ്ഞു. ഞാൻ പ്രണയത്തിലാണെന്ന് സ്വയം തിരിച്ചറിഞ്ഞു. പക്ഷേ അതെന്റെ കാമുകനുമായല്ല.’ കെയ്ല കൂട്ടിച്ചേര്‍ത്തു.
ഹേപ്രഭു, യേ ക്യാഹുവാ; വെള്ളത്തിൽ വ്യോമസേന ഹെലികോപ്റ്ററിന്റെ അടിയന്തര ലാൻഡിംഗ്, ബീഹാർ യൂട്യൂബറുടെ വ്ലോഗ് വൈറൽ
View this post on Instagram
ഗുഹയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; 47 വർഷങ്ങള്‍ക്ക് ശേഷം ആളെ തിരിച്ചറിഞ്ഞു, അത് ‘പിനാക്കിള്‍ മാന്‍’
ആ തിരിച്ചറിവിന് പിന്നാലെ കെയ്ല തന്റെ വിവാഹനിശ്ചയം അവസാനിപ്പിച്ചു. കെയ്ലയും എറിക്കയും പുതിയൊരു പ്രണയബന്ധം ആരംഭിച്ചു. ആറ് മാസത്തിന് ശേഷം, എറിക്ക വിവാഹാഭ്യർഥന നടത്തി. പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തില്‍ ഏപ്രിലിൽ അവർ വിവാഹിതരായി. എറിക്കയെ വിവാഹം കഴിക്കുന്നത് താൻ ജീവിതത്തിലെടുത്ത ഏറ്റവും മികച്ച തീരുമാനമാണെന്ന് കെയ്ല പറയുന്നു. ’60 കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മുന്നിൽ പൂക്കൾ നിറഞ്ഞ ഒരു വിവാഹ വേദിയിൽ ഞങ്ങൾ വിവാഹിതരായി. പ്രതിജ്ഞകൾ കൈമാറുമ്പോൾ, ഞാൻ എന്റെ ആത്മസഖിയെ വിവാഹം കഴിക്കുകയാണെന്ന് എനിക്കറിയാം. എനിക്ക് പശ്ചാത്താപമില്ല, ഞങ്ങൾ അങ്ങനെയാകാൻ ഉദ്ദേശിച്ചിരുന്നു, ഒടുവിൽ ഞാന്‍ യഥാർത്ഥ സ്നേഹവും സന്തോഷവും കണ്ടെത്തി.’ കെയ്ല പറയുന്നു. ഇപ്പോൾ, ഐവിഎഫ് ചികിത്സ വഴി ഇരുവരും ഒരു കുടുംബം ആരംഭിക്കാൻ പദ്ധതിയിടുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ടോയ്ലറ്റ് ബ്രേക്ക് എടുക്കാത്ത വിദ്യാർത്ഥികൾക്ക് അധിക മാർക്കുമായി ടീച്ചർ; നടപടി വേണമെന്ന് സോഷ്യൽ മീഡിയ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]