
.news-body p a {width: auto;float: none;}
ന്യൂഡൽഹി: മൂന്നാം കക്ഷി അപ്പുകളുടെ സഹായത്തോടെ (തേർഡ് പാർട്ടി ആപ്പുകൾ) ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്ന് ചൈന വൻതോതിൽ ഡാറ്റകൾ ഇപ്പോഴും ചോർത്തുന്നതായി റിപ്പോർട്ട്. ഗൽവാനിൽ കടന്നുകയറാനുള്ള ചൈനീസ് പട്ടാളക്കാരുടെ ശ്രമം ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തിയതിനും കൊവിഡിനും ശേഷമാണ് ഡാറ്റ ചോർത്തൽ ചൈന വൻതോതിൽ തുടങ്ങിയത്. ആരോഗ്യം,ഊർജ വിതരണം തുടങ്ങിയ ഇന്ത്യയുടെ നിർണായക അടിസ്ഥാന സൗകര്യങ്ങൾ ഒന്നിലധികം തവണ ചൈനയിൽ നിന്നുള്ള സൈബർ ആക്രമണത്തിന് ഇരയായിരുന്നു. ഇതെല്ലാം ചൈനയുടെ കടന്നുകയറ്റം എത്രത്തോളം വലുതാണെന്നതിന് വ്യക്തമായ തെളിവുകളാണ്.
2021-ൽ ദേശീയ ഗ്രിഡുകൾക്ക് നേരെയുള്ള ആക്രമണം മുതൽ കഴിഞ്ഞവർഷം എയിംസിന് നേരെയുണ്ടായ സൈബർ ആക്രമണം വരെയുള്ള സംഭവങ്ങൾക്ക് പിന്നിൽ ചൈനയാണെന്ന് ഏറക്കുറെ വ്യക്തമായിട്ടുണ്ട്. ഡാറ്റാ ചേർച്ചയുമായി ബന്ധപ്പെട്ട് TikTok, PUBG, WeChat, UC ബ്രൗസർ, ക്ലബ് ഫാക്ടറി എന്നിവയും സമാനമായ 200-ലധികം ആപ്പുകളും ഇന്ത്യ നിരോധിച്ചിരുന്നു. എന്നാൽ ഇപ്പോൾ നമ്മൾ വ്യാപകമായി ഉപയോഗിക്കുന്ന തേർഡ് പാർട്ടി ആപ്പുകളിലൂടെയും ഡാറ്റ ചോർച്ച നടക്കുന്നു എന്നാണ് ഇന്റലിജൻസ് വൃത്തങ്ങൾ നൽകുന്ന സൂചന.
പ്ലേസ്റ്റോറിൽ നിന്നല്ലാതെ ഡൗൺലോഡുചെയ്ത് ഉപയോഗിക്കുന്ന ആപ്പുകളാണ് ഏറെ പ്രശ്നക്കാർ. പ്ലേസ്റ്റോറിൽ നിന്നുകിട്ടുന്ന ആപ്പുകൾ എല്ലാം സുരക്ഷിതമാണെന്ന ധാരണയും ശരിയല്ലെന്നാണ് ഇന്റലിജൻസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഡാറ്റ ശേഖരിക്കുന്നതിനായി നിരുപദ്രവമെന്ന് തോന്നിക്കുന്ന നിരവധി ആപ്ലിക്കേഷനുകൾ ചൈന വ്യാപകമാക്കിയിട്ടുണ്ടെന്നും അവർ പറയുന്നു. പ്രശ്നക്കാരെന്ന് തോന്നുള്ള ആപ്പുകൾ ഡൗൺലോഡുചെയ്ത ഉപയോഗിക്കാതിരിക്കുക എന്നതാണ് ഇതിൽ നിന്ന് രക്ഷപ്പെടാനുളള ഏറ്റവും നല്ല മാർഗങ്ങളിലൊന്ന്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
CloudSEK-ലെ ഗവേഷകനായ കൗശിക് പാൽ പറയുന്നതനുസരിച്ച്, നിയമാനുസൃതമായ സുരക്ഷാ സേവനങ്ങളുടെ മറവിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾ രഹസ്യ നിരീക്ഷണത്തിലും ഡാറ്റ ഖനനത്തിലും പലപ്പോഴും പങ്കാളികളാകുന്നുണ്ടെന്നാണ്. സർക്കാരുകളിൽ നിന്നും സാധാരണ പൗരന്മാരിൽ നിന്നും സെൻസിറ്റീവ് ഡാറ്റകളാണ് ഇവർ ശേഖരിക്കുന്നതും കൈമറുന്നതും.