
.news-body p a {width: auto;float: none;}
കൊച്ചി: കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓംപ്രകാശിനെ കൊച്ചിയിലെ ഹോട്ടലില്‍ എത്തി നടി പ്രയാഗ മാര്ട്ടിന് സന്ദര്‍ശിച്ചെന്ന ആരോപണത്തില്‍ പ്രതികരിച്ച് പിതാവ് മാർട്ടിൻ പീറ്റർ. ഓംപ്രകാശ് തങ്ങിയ സ്വകാര്യ ഹോട്ടലിൽ പ്രയാഗ എത്തിയിരുന്നു. എന്നാലത് സുഹൃത്തുക്കളെ കാണാനാണെന്നാണ് പിതാവ് വ്യക്തമാക്കിയത്.
പ്രയാഗ നിരപരാധിയാണ്. ആൾക്കൂട്ടത്തിൽ മോശക്കാരനായ ആളുണ്ടെന്ന് എങ്ങനെ അറിയാനാണ്. കലാകാരിയായതുകൊണ്ടാണ് ഇതിനൊക്കെ വാർത്താപ്രാധാന്യം ഉണ്ടാകുന്നതെന്നും മാർട്ടിൻ പീറ്റർ പറഞ്ഞു. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടൻ ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും ഓം പ്രകാശിന്റെ മുറി സന്ദർശിച്ചുവെന്ന ആരോപണം പ്രയാഗ മാർട്ടിന്റെ മാതാവ് ജിജി മാർട്ടിൻ കഴിഞ്ഞ ദിവസം നിഷേധിച്ചിരുന്നു. ഇതൊന്നും പ്രയാഗയ്ക്ക് അറിയുന്ന കാര്യങ്ങളല്ലെന്നും മകളുമായി സംസാരിച്ചിരുന്നുവെന്നുമാണ് ഒരു മാദ്ധ്യമത്തോട് ജജി മാർട്ടിൻ വ്യക്തമാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അതേസമയം, നക്ഷത്ര ഹോട്ടലിൽ ഓംപ്രകാശ് ഒരുക്കിയ ലഹരിപ്പാർട്ടിയിൽ പങ്കെടുത്ത ശ്രീനാഥ് ഭാസി, പ്രയാഗ മാർട്ടിൻ എന്നിവരടക്കം ഇരുപതുപേർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് ഇന്ന് നോട്ടീസ് നൽകിയേക്കും. കുണ്ടന്നൂരിലെ ഹോട്ടലിൽ ഫോറൻസിക് പരിശോധനയുൾപ്പെടെ പൂർത്തിയാക്കിയിരുന്നു. ഓംപ്രകാശിനെ വീണ്ടും ചോദ്യം ചെയ്യുമെന്നും വിവരമുണ്ട്. മുറിയിൽ ഒരു മണിക്കൂറിലധികം നീണ്ട പരിശോധയിൽ നിർണായക തെളിവുകൾ ലഭിച്ചതായാണ് വിവരം. ശനിയാഴ്ച രാത്രി നടത്തിയ പരിശോധനയിൽ കൊക്കെയ്ൻ സൂക്ഷിക്കുന്ന സിപ്പ് ലോക്ക് കവറുകളും മുന്തിയ മദ്യത്തിന്റെ കുപ്പികളും ലഭിച്ചതിനെ തുടർന്നാണ് ഓംപ്രകാശിനെയും കൂട്ടാളി ഷിഹാസിനെയും പൊലീസ് അറസ്റ്റ് ചെയ്തത്.