
ദ ഹിന്ദു ദിനപത്രത്തിലെ അഭിമുഖത്തിലെ മുഖ്യമന്ത്രിയുടെ മലപ്പുറവുമായി ബന്ധപ്പെട്ട പരാമര്‍ശത്തിൽ പിടിവിടാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്. സംഭവത്തിൽ രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നൽകാനാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നീക്കം. അഭിമുഖത്തിലെ മലപ്പുറം പരാമര്‍ശം പിന്‍വലിച്ച് ദ ഹിന്ദു വിശദീകരണം നൽകിയിരുന്നെങ്കിലും വിഷയം വിടാൻ ഗവര്‍ണര്‍ ഒരുക്കമല്ല.മലപ്പുറം പരാമര്‍ശ വിവാദവും പിന്നീടുവന്ന പിആര്‍ വിവാദവുമൊക്കെ പ്രതിപക്ഷ ആയുധമാക്കുന്നതിനിടെയാണ് വിഷയത്തിൽ ഗവര്‍ണറും കടുത്ത നടപടികളുമായി മുന്നോട്ട് പോകുന്നത്. രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നൽകുന്നതിന് മുന്നോടിയായി സംഭവത്തിൽ കൂടുതൽ വിശദാംശങ്ങള്‍ തേടി ഗവര്‍ണര്‍ വീണ്ടും സര്‍ക്കാരിന് കത്ത് നല്‍കും. അതേസമയം, മറുപടി നൽകിയാലും ഉദ്യോഗസ്ഥരെ നേരിട്ട് വിളിപ്പിക്കാൻ ആകില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]