

വിവരമില്ലാത്ത ചിലർ മൈക്കിന്റെ ശബ്ദം കൂടിയാൽ തെറി വിളിക്കും അത് അന്തസില്ലായ്മ; മുഖ്യമന്ത്രിയെയും എം. വി ഗോവിന്ദനെയും വിമർശിച്ചു ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ
സ്വന്തം ലേഖിക
പാലാ: മുഖ്യമന്ത്രി പിണറായി വിജയനെയും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെയും വിമര്‍ശിച്ച് ഫാദര്‍ ജോസഫ് പുത്തൻപുരയ്ക്കല്‍. ലൈറ്റും സൗണ്ടും തരുന്നവര്‍ പരിപാടി ഗംഭീരമാക്കാനെ ശ്രമിക്കൂ. പക്ഷേ വിവരമില്ലാത്ത ചിലര്‍ മൈക്കിന്റെ ശബ്ദം അല്പം കൂടിയാല്‍ തെറി വിളിക്കുമെന്ന് ഫാദര്‍ ജോസഫ് പുത്തൻപുരക്കല്‍.
അത് സംസ്കാരമില്ലാത്തതിന്റെ പ്രശ്നമാണ്. പാലായില്‍ ലൈറ്റ് ആൻഡ് സൗണ്ട്സ് അസോസിയേഷൻ യോഗത്തിലാണ് ജോസഫ് പുത്തൻപുരക്കല്‍ തന്റെ നിലപാട് വിശദീകരിച്ചത്. ലൈറ്റും സൗണ്ടും തരുന്നവര്‍ പരിപാടി ഭംഗിയാക്കാൻ ശ്രദ്ധിക്കും. വിമരമില്ലാത്ത ചില ആള്ക്കാര് ഉണ്ട്, മൈക്ക് അൽപ്പം മൂളിയാല്‍ അവരെ തെറിവിളിക്കുക.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
അത് സംസ്കാരമില്ലാത്തവരാണ്. മുഖ്യമന്ത്രിയാണെങ്കിലും ആരാണെങ്കിലും അത് സംസ്കാരത്തിന്റെ കുറവ് തന്നെയാണ്. അതിന്റെ കാരണം അന്തസില്ലായ്മയും വളര്‍ന്നുവന്ന പശ്ചാത്തലവുമാണെന്നും അദ്ദേഹം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]