
എറണാകുളം: എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ K P പ്രമോദും പാർട്ടിയും പാതാളം ഭാഗത്ത് നിന്ന് മയക്കുമരുന്ന് ഗുളികകളുമായി ഒരാൾ പിടിയിൽ . പറവൂർ എലൂർ സ്വദേശി ടോമി പി ജി എന്നയാളെയാണ് വില്പനയ്ക്കായി കൊണ്ടുവന്ന 80 മയക്കുമരുന്ന് ഗുളികകൾ സഹിതം എക്സൈസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിന്നീട് കളമശ്ശേരി JFCM കോടതി പ്രതിയെ റിമാൻഡ് ചെയ്തു. എറണാകുളം EI & IB യിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]