ഇസ്രയേൽ-ഹമാസ് യുദ്ധം കടുക്കുന്നു. യുദ്ധത്തിൽ മരണസംഖ്യ ആയിരംകടന്നു. 413 പലസ്തീനികളും 700 ഇസ്രയേലികളും ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇസ്രയേൽ ഹമാസിനെതിരെയുള്ള ആക്രമണം ശക്തമാക്കി. യുദ്ധത്തിന് ഇസ്രയേലിന് സഹായം നൽകാൻ അമേരിക്ക. യുദ്ധക്കപ്പലുകൾ ഇസ്രയേലിലേക്ക് എത്തിക്കാനൊരുങ്ങുന്നു. കൂടുതൽ ആയുധങ്ങളും ഇസ്രയേലിന് കൈമാറിയിട്ടുണ്ട്.
ഗാസയിലെ ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുകൊണ്ടാണ് ഇസ്രയേലിന്റെ ആക്രമണം. ഗാസയുടെ നിയന്ത്രണം പിടിച്ചെടുക്കാനാണ് ശ്രമം. പലയിടത്തും ഏറ്റുമുട്ടൽ തുടരുകയാണ്. ഹമാസ് ആക്രമണത്തിൽ നിരവധി വിദേശ പൗരന്മാർ കൊല്ലപ്പെട്ടു. നേപ്പാളിൽ നിന്നുള്ള 10 വിദ്യാർഥികൾ കൊല്ലപ്പെട്ടെന്ന് ഇസ്രയേലിലെ നേപ്പാൾ എംബസി അറിയിച്ചു. അമേരിക്കൻ പൗരന്മാർ കൊല്ലപ്പെട്ടതായി യുഎസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ഇസ്രയേലിലെ റോക്കറ്റ് അക്രമണത്തിൽ മലയാളി നഴ്സിന് പരുക്ക്. കണ്ണൂർ പയ്യാവൂർ സ്വദേശി ഷീജ ആനന്ദിനാണ് പരുക്കേറ്റത്. ഇസ്രയേലിലെ അഷ്കലോണിലാണ് ഇവർ ജോലി ചെയ്യുന്നത്. അപകടനില തരണം ചെയ്തതായാണ് വിവരം. പലസ്തീനുമായുള്ള സംഘർഷത്തിൽ യുക്രൈൻ ഇസ്രയേലിനു പിന്തുണ പ്രഖ്യാപിച്ചു. കൂടുതൽ രാജ്യങ്ങൾ ഇസ്രയേലിന് പിന്തുണ പ്രഖ്യാപിക്കും.
Story Highlights: US to send military ships, aircraft closer to Israel
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]