കണ്ണൂര്‍-കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ ചിത്രമുള്ള പരസ്യബോര്‍ഡ് മറഞ്ഞെന്ന കാരണത്താല്‍ സ്കൂള്‍ കോമ്പൗണ്ടിലെ മരക്കൊമ്പുകള്‍ വെട്ടിയെന്ന് പരാതി. അതിക്രമിച്ചുകയറി അജ്ഞാതര്‍ മരക്കൊമ്പുകള്‍ മുറിച്ചെന്നാണ് താവക്കര സ്കൂള്‍ പ്രധാനധ്യാപകന് പോലീസില്‍ നല്കിയ പരാതി.ഇന്നലെയാണ് കണ്ണൂര്‍ താവക്കര ജിയുപി സ്കൂളിലെ തണല്‍ മരത്തിന്റെ കൊമ്പുളെല്ലാം മുറിച്ച് മാറ്റിയത്. കോമ്പൗണ്ടില്‍ അതിക്രമിച്ച് കയറിയ മൂന്ന് പേരാണ് പിന്നിലെന്നാണ് പ്രധാനധ്യാപകന്റെ പരാതി. അവധിയായതിനാല്‍ സ്കൂളില്‍ ആരുമുണ്ടായിരുന്നില്ല. മുഖ്യമന്ത്രിയുടെ ചിത്രമുള്ള പരസ്യബോര്‍ഡ് മറഞ്ഞെന്ന കാരണത്താലാണ് കടന്നുകയറി തണല്‍ മരങ്ങള്‍ മുറിച്ചത് എന്നാണ് ആക്ഷേപം ഉയരുന്നത്.
കണ്ണൂര്‍ പോലീസ് ക്ലബ് ജംഗ്ഷനില്‍ നിന്ന് താവക്കര അടിപ്പാത ഭാഗത്തേക്ക് പോകുന്ന റോഡിലാണ് സര്‍ക്കാരിന്റെ പരസ്യ ബോര്‍ഡ്. കഴിഞ്ഞ ദിവസം സ്കൂളിലെത്തിയ ചിലര്‍ ബോര്‍ഡ് മറയുന്നതിനാല്‍ മരത്തിന്റെ കൊമ്പുകള്‍ വെട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബോര്‍ഡ് പുതിയതല്ലേ, മരം നേരത്തെയുണ്ടല്ലോ. മുറിക്കാനാകില്ലെന്ന് ഹെഡ്മാസ്റ്റര് അറിയിക്കുകയും ചെയ്തു. എന്നിട്ടും മുറിച്ചെന്നാണ് പരാതി. സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]