ന്യൂഡല്‍ഹി:ഇന്ത്യയും സൗദി അറേബ്യയും പുനരുപയോഗ ഊര്‍ജ്ജം സംബന്ധിച്ച സഹകരണം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു . കരാറില്‍ ഞായറാഴ്ച ഇരു രാജ്യങ്ങളും കരാറിൽ ഒപ്പുവച്ചു. റിയാദില്‍ നടക്കുന്ന മെന കാലാവസ്ഥ വാരാചരണത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ഇന്ത്യയുടെ ഊര്‍ജ്ജ വകുപ്പ് മന്ത്രി ആര്. കെ. സിംഗും സൗദി ഊര്‍ജ്ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്മാന് രാജകുമാരനും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു.
വൈദ്യതി കണക്റ്റിവിറ്റി, ക്ലീന്‍ ഗ്രീന്‍ ഹൈഡ്രജന്‍, വിതരണ ശൃംഖല തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തിപ്പെത്തും. ധാരണയായത്. ഇലക്ട്രിക്കല്‍ ഇന്റര്കണക്ഷന് മേഖലയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണവും വർധിപ്പിക്കും. വൈദ്യുതി ആവശ്യമായി വരുന്ന അടിയന്തരഘട്ടത്തിൽ കൈമാറ്റം ചെയ്യാനുമുള്ള ധാരണാപത്രം കൂടിയാണ് ഇന്ത്യയുടെ ഊര്‍ജ്ജ വകുപ്പ് മന്ത്രി ആര്. കെ. സിംഗും സൗദി ഊര്‍ജ്ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്മാന് രാജകുമാരനും തമ്മില്‍ ഒപ്പുവച്ചത്.