
ന്യൂഡൽഹി : ശനിയാഴ്ച രാവിലെ അക്രമാസക്തമായ ഏറ്റുമുട്ടലുണ്ടായതിനെത്തുടർന്ന് പ്രമുഖ വിമാനക്കമ്പനികൾ ഇസ്രായേലിലേക്കും തിരിച്ചും ഉള്ള യാത്ര റദാക്കി. ഒക്ടോബർ ഏഴിന് ഡൽഹിയിൽ നിന്ന് ടെൽ അവീവിലേക്കുള്ള വിമാനവും ഇസ്രായേലിൽ നിന്നുള്ള ഇന്ത്യയിലേക്കുള്ള സർവീസും ഹമാസ് ഭീകര സംഘടനയുടെ അപ്രതീക്ഷിത ആക്രമണത്തെ തുടർന്ന് എയർ ഇന്ത്യ റദ്ദാക്കി. ജർമ്മൻ എയർലൈൻ ലുഫ്താൻസ ഉൾപ്പെടെയുള്ള മറ്റുള്ള മിക്ക വിമാന കമ്പനികളും സർവീസുകൾ വെട്ടിക്കുറയ്ക്കാൻ ആലോചിക്കുന്നുണ്ട്.