തിരുവനന്തപുരം: പനത്തുറ പൊഴിക്കരയിൽ കൂട്ടുകാരുമൊത്ത് കടലിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥിയെ കാണാതായി. പാച്ചല്ലൂർ കൊല്ലം തറ കാവിൻ പുറത്ത് കാർത്തികയിൽ അനിൽകുമാറിന്റെയും ലേഖയുടെയും മകൻ വിഷ്ണു (അംജിത്ത്-15)നെയാണ് കടലിൽ കാണാതായത്. കഴിഞ്ഞ ദിവസം വൈകുന്നേരം മൂന്നരയോടെയാണ് സുഹൃത്തുക്കളായ അഞ്ചംഗ സംഘം കുളിക്കാനായി പനത്തുറ പൊഴിക്കരയിൽ എത്തിയത്. കുളിക്കുന്നതിനിടയിൽ ഇവർ ശക്തമായ തിരയിൽപ്പെടുകയായിരുന്നു. ഇതിൽ മൂന്നുപേർ നീന്തി മറുകര എത്തി. മറ്റൊരാൾ തലനാരിഴക്ക് രക്ഷപ്പെട്ട് കരയക്ക് കയറിയെങ്കിലും അംജിത്തിനെ കാണാതാവുകയായിരുന്നു. പട്ടം സെൻറ് മേരീസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് കാണാതായ അംജിത്ത്. വിവരമറിഞ്ഞ് നാട്ടുകാരും വിഴിഞ്ഞം കോസ്റ്റൽ പൊലീസും പൂന്തറ പൊലീസും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]