
ചെന്നൈ: ചെപ്പോക്കിൽ പുരോഗമിക്കുന്ന ഇന്ത്യ – ഓസ്ട്രേലിയ പോരാട്ടത്തിനിടെ ലോകകപ്പ് റെക്കോഡ് ബുക്ക് തിരുത്തി ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. ലോകകപ്പിൽ അതിവേഗ 1000 റൺസ് എന്ന റെക്കോഡാണ് വാർണർ സ്വന്തം പേരിലേക്ക് മാറ്റിഴെയുതിയത്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെയും ദക്ഷിണാഫ്രിക്കൻ മുൻ നായകൻ എ ബി ഡിവില്ലേഴ്സിന്റെയും റെക്കോഡാണ് വാർണർ തിരുത്തിക്കുറിച്ചത്. മത്സരത്തിൽ 41 റൺസ് നേടിയ വാർണർ, ലോകകപ്പിൽ അതിവേഗത്തിൽ 1000 റൺസെന്ന നേട്ടം കൂടി സ്വന്തമാക്കിയാണ് മടങ്ങിയത്.
കേവലം 19 ലോകകപ്പ് ഇന്നിങ്സുകളിലൂടെയാണ് വാർണർ 1000 റൺസെന്ന നാഴികകല്ല് പിന്നിട്ടത്. സച്ചിൻ തെൻഡുൽക്കറും എ ബി ഡിവില്ലേഴ്സും 20 ഇന്നിംഗ്സുകളിൽ നിന്നായാണ് ഈ നേട്ടത്തിലെത്തിയിരുന്നത്. ഇന്ത്യൻ മുൻ നായകൻ സൗരവ് ഗാംഗുലി, വെസ്റ്റിൻഡീസ് ഇതിഹാസം വിവിയൻ റിച്ചാർഡ്സും 21 ലോകകപ്പ് ഇന്നിംഗ്സുകളിൽ നിന്ന് 1000 റൺസെന്ന നാഴികക്കല്ല് പിന്നിട്ടുണ്ട്. ഓസ്ട്രേലിയൻ മുൻ ഓപ്പണർ മാർക്ക് വോ, ദക്ഷിണാഫ്രിക്കൻ മുൻ ഓപ്പണർ ഹെർഷൽ ഗിബ്സ് എന്നിവർ 22 ഇന്നിംഗ്സുകളിൽ നിന്നും 1000 കടന്നിട്ടുണ്ട്.
അതേസമയം ഇന്നത്തെ മത്സരത്തിൽ 52 പന്തിൽ 41 റൺസ് നേടിയ വാർണർ കുൽദീപിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങിയാണ് പുറത്തായത്. മത്സരത്തിലെ ഏഴാം ഓവറിൽ ഹാർദിക് പാണ്ഡ്യയുടെ പന്തിനെ ബൗണ്ടറി കടത്തിയാണ് വാർണർ അതിവേഗത്തിൽ 1000 റൺസെന്ന റെക്കോഡ് സ്വന്തം പേരിലേക്ക് മാറ്റിയത്.
അതേസമയം മത്സരത്തിൽ ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഓസ്ട്രേലിയക്കെതിരെ 200 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യയുടെ മുൻനിര തകര്‍ന്നു എന്നതാണ്. ആദ്യ രണ്ട് ഓവറിനിടെ ഇന്ത്യക്ക് നഷ്ടമായത് മൂന്ന് വിക്കറ്റുകളാണ്. ഇഷാന് കിഷന്, രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍ എന്നിവര്‍ റണ്‍സൊന്നുമെടുക്കാതെയാണ് പവലിയനില്‍ തിരിച്ചെത്തിയത്. ജോഷ് ഹേസല്‍വുഡ് രണ്ടും മിച്ചല്‍ സ്റ്റാര്‍ക്ക് ഒരു വിക്കറ്റും വീഴ്ത്തി. ആറ് ഓവര്‍ പിന്നിടുമ്പോള്‍ മൂന്നിന് 18 എന്ന നിലയിലാണ് ഇന്ത്യ. വിരാട് കോലി (11), കെ എല്‍ രാഹുല്‍ (4) എന്നിവരാണ് ക്രീസില്‍.
Last Updated Oct 8, 2023, 8:01 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]