

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; പി ആര് അരവിന്ദാക്ഷൻ അമ്മയുടെ പേരില്‍ 63 ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് സമ്മതിച്ചതായി ഇഡി
കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സിപിഐഎം നേതാവ് പി ആര് അരവിന്ദാക്ഷൻ തന്റെ അമ്മയുടെ പേരില്‍ 63 ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് സമ്മതിച്ചതായി ഇഡി.
ചോദ്യംചെയ്യലില്‍ രേഖകള്‍ ഹാജരാക്കിയതോടെ അരവിന്ദാക്ഷന് നിക്ഷേപത്തെക്കുറിച്ച് സമ്മതിക്കേണ്ടി വന്നു. വീണ്ടും ചോദ്യംചെയ്യാൻ അരവിന്ദാക്ഷനെയും സി കെ ജില്‍സിനെയും കസ്റ്റഡി വേണമെന്നാവശ്യപ്പെട്ട് നല്കിയ അപേക്ഷയിലാണ് ഇ ഡി വിചാരണക്കോടതിയില്‍ ഇക്കാര്യം വ്യക്തമാക്കിയത്.
അരവിന്ദാക്ഷനെയും ജില്‍സിനേയും ഈ മാസം ഒമ്ബത് മുതല്‍ രണ്ടു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിടണമെന്നാണ് ഇ ഡിയുടെ ആവശ്യം. അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
പെരിങ്ങണ്ടൂര്‍ സഹകരണ ബാങ്കില്‍ നടത്തിയ നിക്ഷേപത്തെക്കുറിച്ചും അരവിന്ദാക്ഷൻ സമ്മതിച്ചതായി ഇ ഡി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]