ലോകകപ്പ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ എന്ന റെക്കോര്‍ഡ് ഇനി ദക്ഷിണാഫ്രിക്കയ്ക്ക് സ്വന്തം. ശ്രീലങ്കയ്ക്കെതിരെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 428 റണ്‍സ് ദക്ഷിണാഫ്രിക്ക നേടി. എയ്ഡന്‍ മാര്‍ക്രത്ത് ലോകകപ്പിലെ അതിവേഗ സെഞ്ചുറി നേടി. 49 പന്തിലാണ് ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ സെഞ്ചുറി നേട്ടം.
ഡി കോക്കും വാന്‍ ഡെര്‍ ഡസനും ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി സെഞ്ചുറി നേടി. സംഭവബഹുലമായ ശ്രീലങ്കയ്ക്കെതിരായ ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ്ങില്‍ 50 ഓവറിലാണ് 5 വിക്കറ്റ് നഷ്ടത്തില്‍ 428 റണ്‍സ് അടിച്ചെടുത്തത്.
2015ല്‍ അഫ്ഗാനിസ്ഥാനെതിരെ ഓസ്ട്രേലിയ നേടിയ ആറിന് 417 എന്ന സ്കോര്‍ മറികടന്നാണ് ദക്ഷിണാഫ്രിക്ക റെക്കോര്‍ഡ് സൃഷ്ടിച്ചത്.
Story Highlights: South Africa now holds record for highest score in World Cup cricket
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]