മുംബൈ: ട്രാവല് ടെക് സ്ഥാപനമായ ഓയോയുടെ മാതൃ കമ്പനിയായ ഒറാവൽ സ്റ്റേയ്സിന്റെ പേര് മാറ്റി. പ്രിസം എന്നാണ് പുതിയ പേര്.
കമ്പനിയുടെ ചെയർമാനും സ്ഥാപകനുമായ റിതേഷ് അഗർവാൾ ആണ് ഈ മാറ്റം പ്രഖ്യാപിച്ചത്. ഓയോയുടെ കീഴെ വരുന്ന എല്ലാ ബിസിനസുകൾക്കും ഇനി ഈ പേര് ആയിരിക്കും ബാധകമാകുയെന്ന് അദ്ദേഹം പറഞ്ഞു.
‘പ്രിസം’ തങ്ങളുടെ എല്ലാ ബിസിനസുകൾക്കും വേണ്ടിയുള്ള ബ്രാൻഡാകുമെന്നും കമ്പനിയുടെ വളർച്ചയിൽ നിർണായക പങ്കുവഹിക്കുമെന്നും റിതേഷ് അഗർവാൾ പറഞ്ഞു. പ്രീമിയം ഹോസ്പിറ്റാലിറ്റി, എക്സ്റ്റൻഡഡ്-സ്റ്റേ റെസിഡൻസുകൾ, ആഘോഷ വേദികൾ, ആഡംബര വിനോദയാത്രകൾ എന്നിവയുടെ വൈവിധ്യമാർന്ന സേവനങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്ന മാതൃ ബ്രാൻഡായിരിക്കും പ്രിസം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പേര് തിരഞ്ഞെടുത്തത് 6,000-ത്തിലധികം എൻട്രികളിൽ നിന്ന് പ്രിസം എന്ന പേര് തിരഞ്ഞെടുത്തത് ആഗോളതലത്തിൽ തന്നെ നടന്ന പേരിടൽ മത്സരത്തിൽ നിന്നാണ്. 6,000-ത്തിലധികം എൻട്രികളിൽ നിന്നാണ് ‘പ്രിസം’ എന്ന പേര് തിരഞ്ഞെടുക്കപ്പെട്ടത്.
2012 ലാണ് റിതേഷ് അഗർവാൾ ഓയോ സ്ഥാപിച്ചത്. ഇപ്പോൾ 35-ലധികം രാജ്യങ്ങളിലായി 100 ദശലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഇത് സേവനം നൽകുന്നു.
ഓയോയുടെ കീഴിൽ ഹോട്ടലുകൾ, അവധിക്കാല റിസോർട്ടുകൾ എന്നിവ ഉൾപ്പെടുന്നു. ഹോട്ടലുകൾക്കും അവധിക്കാല വസതികൾക്കും പുറമേ, Innov8, Weddingz.in എന്നിവയിലൂടെ വർക്ക്സ്പെയ്സുകളും ആഘോഷ ഇടങ്ങളും ഓയോയുടെ സർവ്വീസ് ആണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]