കഠ്മണ്ഡു ∙
ഇടക്കാല പ്രധാനമന്ത്രിയായി ജെൻ സി പ്രക്ഷോഭത്തിന്റെ പിന്നിലുള്ളവര്‍ ഉയര്‍ത്തിക്കാണിക്കുന്നതു കഠ്മണ്ഡു മേയറായ ബാലേന്ദ്ര ഷായെ. രാജ്യത്ത് സൈനിക അട്ടിമറി ഉണ്ടാകാതിരിക്കാന്‍ ബാലേന്ദ്ര ഷായെ ഇടക്കാല സര്‍ക്കാരിന്റെ തലവനായി നിയമിക്കണമെന്ന ആവശ്യവുമായി
പ്രചാരണം ശക്തമായി.
പ്രധാനമന്ത്രി പദം രാജിവച്ചതിനു പിന്നാലെയാണ് ബാലേന്ദ്ര ഷായെ ഉയർത്തിക്കാട്ടി ക്യാംപയിൽ ആരംഭിച്ചത്.
സിവില്‍ എൻജിനീയറും റാപ്പറുമായിരുന്ന ബാലേന്ദ്ര ഷാ, സ്വതന്ത്രനായാണ് രാഷ്ട്രീയ പ്രവേശനം നടത്തിയത്. യുവജനങ്ങളുടെ ഇടയില്‍ വലിയ സ്വാധീനമുള്ള നേതാവാണ് ഇദ്ദേഹം.
‘ബലെൻ’ എന്ന പേരിലാണ് ബാലേന്ദ്ര ഷാ യുവാക്കൾക്കിടയിലും സമൂഹമാധ്യമങ്ങളിലും അറിയപ്പെടുന്നത്. 1990 ൽ കഠ്മണ്ഡുവിൽ ജനിച്ച അദ്ദേഹം ഇന്ത്യയിലെ വിശ്വേശ്വരയ്യ ടെക്നോളജിക്കൽ സർവകലാശാലയിൽ നിന്നാണ് സ്ട്രക്ചറൽ എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം നേടിയത്.
ഗായകൻ എന്നതിനൊപ്പം ഗാനരചയിതാവു കൂടിയാണു ബാലേന്ദ്ര ഷാ.
ഹിപ്ഹോപ് സംഗീത ശാഖയിലൂടെ അഴിമതി, അസമത്വം തുടങ്ങിയ വിഷയങ്ങൾക്കെതിരെ അദ്ദേഹം പാട്ടുകൾ എഴുതി ആലപിച്ചു. പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർഥികളെ പരാജയപ്പെടുത്തി 61,000 ൽ അധികം വോട്ടുകൾക്കാണ് മേയർ സ്ഥാനത്തേക്ക് ബാലേന്ദ്ര ഷാ തിരഞ്ഞെടുക്കപ്പെട്ടത്.
സമൂഹ മാധ്യമങ്ങളിൽ സജീവമായ ബാലേന്ദ്ര ഷാ രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ച് പൊതുജനങ്ങളുമായി പതിവായി ആശയവിനിമയം നടത്താറുണ്ട്. (Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം Balen എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിൽനിന്ന് എടുത്തതാണ്.)
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]