
ലഹോർ ∙ വിർജിൻ അറ്റ്ലാൻറ്റിക് വിമാനത്തിലെ എയര്‍ ഹോസ്റ്റസിനെതിരെ ബലാത്സംഗ,
മുഴക്കിയതിനെ തുടർന്ന് ജയിലിലായ പാക്ക് പൗരൻ സല്മാൻ ഇഫ്തിക്കറിന് പിന്തുണയുമായി ഭാര്യ അബീര്‍ റിസ്വി. സല്മാൻ ഇഫ്തിറിന്റെ പെരുമാറ്റത്തിനു കാരണം മാനസികാരോഗ്യ പ്രശ്നങ്ങളാണെന്നാണ് അബീര്‍ റിസ്വി പറഞ്ഞു.
പാക്കിസ്ഥാനിൽ കഴിയുന്ന അബീർ റിസ്വി, ഇൻഫ്ലുവൻസർ കൂടിയാണ്.
കഴിഞ്ഞ ദിവസമാണ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ സല്മാൻ ഇഫ്തിക്കറിന് പിന്തുണയുമായി അബീർ രംഗത്തെത്തിയത്. ‘‘മാനസികാരോഗ്യം തമാശയല്ല.
ഏതൊരു കഥയുടെ പിന്നിലും ആരുമറിയാത്ത വേദനകൾ ഉണ്ടാകും. വിധിക്കുന്നതിനു മുൻപ് മനസ്സിലാക്കാൻ ശ്രമിക്കൂ’’, അബീർ റിസ്വി സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.രണ്ടു വിവാഹം കഴിച്ചിട്ടുള്ള സൻമാൻ ഇഫ്തിക്കറുടെ മറ്റൊരു ഭാര്യ യുകെയിലാണ് താമസിക്കുന്നത്.
റിക്രൂട്ട്മെന്റ് സ്ഥാപനമായ സ്റ്റാഫിങ് മാച്ചിന്റെ സ്ഥാപകനായ സൽമാൻ ഇഫ്തിക്കർ, 2023 ഫെബ്രുവരി 7ന് ലണ്ടനിൽ നിന്ന് ലഹോറിലേക്കു വിമാനത്തിൽ യാത്ര ചെയ്യുമ്പോഴാണ് സംഭവം.
വിമാനത്തിൽ വച്ച് ഇഫ്തിക്കർ മദ്യപിക്കുകയും ക്യാബിൻ ക്രൂ അംഗങ്ങള്‍ക്ക് നേരെ ബഹളുണ്ടാക്കുകയും ചെയ്തു. തുടർന്ന് ക്യാബിൻ ക്രൂ അംഗത്തിനു നേരെ വധഭീഷണിയും ബലാത്സംഗ ഭീഷണിയും ഉയർത്തുകയായിരുന്നു. 2024 മാർച്ചിൽ ഇംഗ്ലണ്ടിൽ വച്ച് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
തുടർന്ന് ഓഗസ്റ്റ് 5ന് കോടതി ഇയാൾക്ക് 15 മാസം തടവുശിക്ഷ വിധിച്ചിരുന്നു.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം abeeriftekhar എന്ന ഇൻസ്റ്റോഗ്രാം അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]