
കോട്ടയം: കോട്ടയം മാങ്ങാനത്ത് വില്ല കുത്തിതുറന്ന് മോഷണം. വയോധികയും മകളും താമസിക്കുന്ന വീട്ടിൽ നിന്നാണ് 50 പവൻ സ്വർണം മോഷണം പോയത്.
അമ്പുങ്കയത്ത് അന്നമ്മ തോമസിന്റെ വീട്ടിലാണ് മോഷണം നടന്നത്. ആശുപത്രിയിൽ ചികിത്സ കഴിഞ്ഞ് അന്നമ്മയും മകളും തിരിച്ചെത്തിയപ്പോഴാണ് വീട് കുത്തിതുറന്ന നിലയിൽ കണ്ടത്.
പുലർച്ചെയാണ് മോഷണം നടന്നതെന്നാണ് നിഗമനം. അമ്പുങ്കയത്ത് വീട്ടിൽ അന്നമ്മ തോമസ് (84), മകൾ സ്നേഹ ഫിലിപ്പ് (54) എന്നിവർ താമസിക്കുന്ന വില്ലയിലാണ് ഇന്ന് പുലർച്ചെ വൻ കവർച്ച നടന്നത്.
സ്നേഹയുടെ ഭർത്താവ് വിദേശത്താണ്. അന്നമ്മ തോമസിന് ഇന്നലെ രാത്രി ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ഇവർ ആശുപത്രിയിൽ പോയിരുന്നു.
ഈ സമയത്താണ് മോഷണം നടന്നത്. സംഭവത്തില്‍ ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
മോഷ്ടാവിന്റേത് എന്ന് സംശയിക്കുന്ന ചില സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ട് പോകുന്നത്.
ഇതര സംസ്ഥാനക്കാരാണോ എന്നാണ് പൊലീസ് സംശയം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]