
ന്യൂഡൽഹി∙ ഉപരാഷ്ട്രപതി സ്ഥാനത്തുനിന്ന് രാജിവച്ച
കാണാനില്ലെന്ന് കപിൽ സിബൽ. ജൂലൈ 22 മുതൽ അദ്ദേഹത്തെ കാണാനില്ലെന്നും പലതവണ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ഒരു വിവരവുമില്ലെന്നും കപിൽ സിബൽ പറഞ്ഞു.
അദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങൾ ആഭ്യന്തര മന്ത്രി
പങ്കുവെക്കണമെന്നും
ആവശ്യപ്പെട്ടു.
‘‘രാജിവച്ചതിന് ശേഷം ജഗ്ദീപ് ധൻകറെക്കുറിച്ച് യാതൊരു വിവരവും ഇല്ല. ‘ലാപ്താ ലേഡീസ്’ സിനിമയെക്കുറിച്ച് കേട്ടിട്ടുണ്ട്.
ഈതാദ്യമായിട്ടാണ് ‘ലാപ്താ (കാണാതായ) വൈസ് പ്രസിഡന്റ്’ എന്ന് കേൾക്കുന്നത്. ജൂലൈ 22നാണ് അദ്ദേഹം രാജിവച്ചത്.
ഇന്ന് ഓഗസ്റ്റ് 9 ആയി. ഇതുവരെ അദ്ദേഹത്തെക്കുറിച്ചുള്ള യാതൊരു വിവരവും ഇല്ല.
ഔദ്യോഗിക വസതിയിലും അദ്ദേഹം ഇല്ല. ബന്ധപ്പെടാൽ ശ്രമിച്ചെങ്കിലും പഴ്സനൽ സെക്രട്ടറിയാണ് ഫോൺ എടുക്കുന്നത്.
ധൻകർ വിശ്രമത്തിലാണെന്നാണ് പഴ്സനൽ സെക്രട്ടറി പറഞ്ഞത്.’’ – കപിൽ സിബൽ പറഞ്ഞു.
‘‘അദ്ദേഹത്തിന് കൃത്യമായ ചികിത്സ ലഭിക്കുന്നുണ്ടോ? അദ്ദേഹത്തിന്റെ കുടുംബം ഒന്നും പറയുന്നില്ല. എന്താണ് പ്രശ്നം? മറ്റു രാജ്യങ്ങളിൽ മാത്രമേ ഇത്തരം കാര്യങ്ങളെക്കുറിച്ച് കേട്ടിട്ടുള്ളൂ.
പക്ഷെ, ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. അതിനാൽ ഇത്തരം കാര്യങ്ങൾ പൊതുയിടത്തിൽ അറിയേണ്ടതുണ്ട്.
അദ്ദേഹത്തെക്കുറിച്ച് ആശങ്കയുണ്ട്. എഫ്ഐആർ ഫയൽ ചെയ്യുന്നത് അത്ര ശരിയായി തോന്നുന്നില്ല, എന്റെ സഹപ്രവർത്തകരും അദ്ദേഹത്തെക്കുറിച്ച് അന്വേഷിച്ചു എന്നാൽ, ആർക്കും ഒരു വിവരവുമില്ല’’ – കപിൽ സിബൽ പറഞ്ഞു.
| On former Vice President Jagdish Dhankhar, Rajya Sabha MP Kapil Sibal says, “After his resignation, we do not know anything about his whereabouts. I had previously heard about the ‘Laapataa Ladies,’ but this is the first time I have heard about the ‘Laapataa’ vice…
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]