
ഇന്ത്യയ്ക്കെതിരായ
തീരുവ ട്രംപിനു തിരിച്ചടിയെന്ന് മുൻ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ, കുൽഗാമിലെ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു, കേരളത്തിലെ 6 പാർട്ടികളുടെ റജിസ്ട്രേഷൻ റദ്ദാക്കി, കോട്ടയത്ത് വൻ കവർച്ച, റഷ്യയ്ക്ക് പ്രവിശ്യകൾ വിട്ടുകൊടുക്കുമെന്ന റിപ്പോർട്ട് തള്ളി സെലൻസ്കി തുടങ്ങിയവയായിരുന്നു ഇന്നത്തെ പ്രധാനവാർത്തകൾ. ഇവ ഒരിക്കൽ കൂടി വായിക്കാം.
ട്രംപിന്റെ നടപടി ഇന്ത്യയെ റഷ്യയുമായും ചൈനയുമായും കൂടുതൽ അടുപ്പിക്കുമെന്നും യുഎസിനെതിരെ ഈ മൂന്നു രാജ്യങ്ങളും ഒന്നിക്കുമെന്നും ജോൺ ബോൾട്ടൻ പറഞ്ഞു.
ദേശീയതലത്തിൽ അംഗീകാരമില്ലാത്ത 334 രാഷ്ട്രീയ പാർട്ടികൾക്കെതിരെയാണ് നടപടി.
ഇതിൽ കേരളത്തിൽ നിന്നുള്ള 6 പാർട്ടികളും ഉൾപ്പെടുന്നുണ്ട്. തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ ശുദ്ധീകരണത്തിന്റെ ഭാഗമായാണു നടപടിയെന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും 15ന് അലാസ്കയിൽ കൂടിക്കാഴ്ച നടത്താനിരിക്കെയാണു പ്രതികരണം. അമ്പുങ്കയത്ത് വീട്ടിൽ അന്നമ്മ തോമസ് (84), മകൾ സ്നേഹ ഫിലിപ്പ് (54) എന്നിവരാണ് വില്ലയിൽ താമസിക്കുന്നത്.
സ്നേഹയുടെ ഭർത്താവ് വിദേശത്താണ്. ഇവർ ആശുപത്രിയിൽ പോയ സമയത്ത് വീടിന്റെ വാതിൽ തകർത്താണ് മോഷണം നടന്നത്. ലാൻസ് നായിക് പ്രിത്പാൽ സിങ്, ഹര്മിന്ദർ സിങ് എന്നിവരാണ് വീരമൃത്യു വരിച്ചത്.
സൈനികരുടെ ധീരത എന്നും പ്രചോദനമായിരിക്കുമെന്നും, കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും സൈന്യം പറഞ്ഞു. ഓപ്പറേഷൻ തുടരുകയാണെന്നും സൈന്യം വ്യക്തമാക്കി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]