
ചിറ്റൂർ ∙ പാലക്കാട് ചിറ്റൂരിന് സമീപം വിളയോടി ഷണ്മുഖം കോസ്വേയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി
. രാമനാഥപുരം സ്വദേശി ശ്രീഗൗതം ആണ് മരിച്ചത്.
കോയമ്പത്തൂർ കൽപ്പകം കോളജിലെ വിദ്യാർഥിയാണ്. ശ്രീഗൗതമിനൊപ്പം ഒഴുക്കിൽപ്പെട്ട
അരുൺ കുമാർ എന്ന വിദ്യാർഥിക്കായി തിരച്ചിൽ തുടരുകയാണ്.
ചിറ്റൂർ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിലാണ് കാണാതായ വിദ്യാർഥിക്കായി തിരച്ചിൽ നടത്തുന്നത്. സ്കൂബാ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.
ഒഴുക്കിൽപ്പെട്ട ശ്രീഗൗതമിനെ പുറത്തെത്തിച്ച് ചിറ്റൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആറു പേരടങ്ങുന്ന സംഘമാണ് വിളയോടിയിലെ കോസ്വേയിൽ എത്തിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]