
ദില്ലി: വോട്ടർ ലിസ്റ്റ് വെബ്സൈറ്റിൽ നിന്ന് നീക്കിയെന്ന റിപ്പോർട്ടുകൾ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ. ചില സംസ്ഥാനങ്ങളുടെ വോട്ടർ പട്ടിക സൈറ്റിൽ നിന്ന് കാണാതായെന്ന റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് പ്രതികരണം.
വിഷയത്തിൽ രാഹുൽ ഗാന്ധി സത്യവാങ്മൂലം നല്കണം എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. അതേസമയം കത്ത് നല്കിയിട്ടും കമ്മീഷൻ ഒഴിഞ്ഞു മാറുന്നു എന്ന് രാഹുൽ ഗാന്ധിയുടെ ആരോപണം.
വെള്ളിയാഴ്ചയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ രാഹുൽ ഗാന്ധിയുടെ അവകാശവാദങ്ങൾ തള്ളിയത്. കോൺഗ്രസ് ഭരിക്കുന്ന കർണാടക സർക്കാർ ഇതേ വോട്ടർ പട്ടികയാണ് ജാതി സെൻസസിനായി ഉപയോഗിക്കുന്നതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദമാക്കുന്നത്.
വ്യാഴാഴ്ചയാണ് വോട്ടർ പട്ടികയിൽ ഗുരുതര ക്രമക്കേട് നടക്കുന്നുവെന്ന ആരോപണം രാഹുൽ ഗാന്ധി ഉയർത്തിയത്. 100250 വ്യാജ വോട്ടുകൾ ബെംഗളൂരുവിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയത്തിനായി സൃഷ്ടിച്ചുവെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ആരോപണം.
അതേസമയം രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ടർ പട്ടിക ക്രമക്കേടിൽ രാഷ്ട്രീയ പോര് മുറുകുമ്പോളാണ് കർണ്ണാടക സർക്കാരിനെ കൊണ്ട് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കാൻ കോൺഗ്രസ് നീക്കം നടക്കുന്നത്. രാഹുൽ ഗാന്ധി സത്യവാങ്മൂലം നല്കണം എന്നാവശ്യപ്പെടുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ എന്തുകൊണ്ട് സ്വമേധയാ കേസെടുക്കുന്നില്ലെന്ന് കോൺഗ്രസ് ചോദിക്കുന്നത്.
എന്നാൽ രാഹുൽ അപക്വമായ ആരോപണങ്ങൾ ഉന്നയിച്ച് അരാജകത്വം പടർത്താനാണ് ശ്രമിച്ചതെന്ന് ബിജെപി ആരോപിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]