
ദില്ലിയിലെ ദമ്പതികൾ തങ്ങളുടെ സർവ്വകലാശാലാ വിദ്യാര്‍ത്ഥിനിയായ മകൾക്ക് കാമുകനുണ്ടോയെന്നറിയാന്‍ ഡിറ്റക്റ്റീവിനെ നിയമിച്ചു. പക്ഷേ, ഡിറ്റക്റ്റീവിന്റെ കണ്ടെത്തല്‍ ആ മാതാപിതിക്കളെ തകര്‍ത്തു.
സ്വകാര്യ ഡിറ്റക്ടീവായ തന്യ പുരി, ഒരു സ്വകാര്യ പോഡ്കാറ്റ് വീഡിയോയില്‍ പറഞ്ഞ കാര്യങ്ങൾ കേട്ട് സമൂഹ മാധ്യമ ഉപയോക്താക്കളും അമ്പരന്നു. ആ പെണ്‍കുട്ടി പണമുണ്ടാക്കാനായി ഇടയ്ക്കിടയ്ക്ക് ദില്ലിയിലെ ചുവന്ന തെരുവുകളിലേക്ക് പോകാറുണ്ടെന്നായിരുന്നു ഡിറ്റക്റ്റീവിന്റെ വെളിപ്പെടുത്തിൽ.
അതേസമയം വീഡിയോയില്‍ രണ്ട് തരത്തിലാണ് വിമർശനം ഉയർന്നത്. ഒന്ന് പെണ്‍കുട്ടിയുടെ പ്രവര്‍കത്തിക്കെതിരെയാണെങ്കില്‍ മറ്റേത് മകളുടെ സ്വകാര്യതയിലേക്ക് ഡിറ്റക്റ്റീവിനെ അയച്ച മാതാപിതാക്കൾക്കെതിരെയായിരുന്നു.
നിഥിന് ബജാജിന്റെ പോഡ്കാസ്റ്റിനിടെയാണ് തന്യ പുരി ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ദില്ല യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥിനിയായിരുന്ന മകളെ നിരീക്ഷിക്കാൻ തന്റെ ഡിറ്റക്റ്റീവ് കമ്പനിയെ സമീപിച്ച മാതാപിതാക്കളെ കുറിച്ച് പറയവേയാണ് തന്യ ഈ സംഭവം പറഞ്ഞത്.
മാതാപിതാക്കള്‍ ആവശ്യപ്പെട്ടത് പോലെ മൂന്നാല് ദിവസം മകളെ നിരീക്ഷിച്ചു. പക്ഷേ അസ്വാഭാവികമായതെന്നും കണ്ടെത്തിയില്ല.
അങ്ങനെയാണ് ഒരു ദിവസം പെണ്‍കുട്ടി ഓട്ടോ വിളിച്ച് ജിടിബി നഗറിലേക്ക് പോകുന്നത് കണ്ടത്. അവിടെ ദില്ലിയിലെ പ്രശസ്തമായ വേശ്യാലായങ്ങൾ സ്ഥിതി ചെയ്യുന്ന പ്രദേശമാണ്.
പെണ്‍കുട്ടി ഇടയ്ക്ക് ജിടിബി നഗറിലേക്ക് പോകുന്നത് കൂട്ടുകാരൊപ്പം അടിച്ച് പോളിക്കാനും ആഡംബര വസ്തുക്കൾ വാങ്ങുന്നതിന് പണം കണ്ടെത്താനുമാണെന്ന് ഡിറ്റക്റ്റീവ് കണ്ടെത്തിയെന്നും തന്യ പോഡ്കാസ്റ്റിനിടെ പറഞ്ഞു. View this post on Instagram A post shared by Nitin Bajaj (@nitinbajaj_mog) വീഡിയോ വളരെ പെട്ടെന്ന് തന്നെ ആളുകളുടെ ശ്രദ്ധ ആകര്‍ഷിച്ചു.
നിരവധി പേര് പെണ്‍കുട്ടിയുടെ മാതാപിതാക്കൾക്കെതിരെ രംഗത്തെത്തി. മകളുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞ് നോക്കുന്ന ഇവര്‍ മാതാപിതാക്കളാണോയെന്നായിരുന്നു ചിലരുടെ സംശയം.
മകളെ നിരീക്ഷിക്കാന്‍ ഡിറ്റക്റ്റീവിനെ വച്ച മാതാപിതാക്കൾക്ക് മകളുടെ ചെലവിനുള്ള പണം കണ്ടെത്താനെന്താണ് ബുദ്ധിമുട്ടെന്ന് മറ്റ് ചിലരും ചോദിച്ചു. അതേസമയം സ്ത്രീകളിലെ ധാർമ്മികതയ്ക്ക് വലിയ ഉലച്ചില്‍ തട്ടിയെന്ന് മറ്റ് ചിലര്‍ അഭിപ്രായപ്പെട്ടു.
ഇതെല്ലാം ദില്ലിയില്‍ വളരെ സാധാരണമാണെന്നായിരുന്നു മറ്റ് ചിലർ എഴുതിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]