
തിരുവനന്തപുരം∙
ആശുപത്രിയില്‍നിന്ന് മോസിലോസ്കോപ് കാണുന്നില്ലെന്ന് താന്‍ വിദഗ്ധ സമിതിയോടു പറഞ്ഞിട്ടില്ലെന്ന് യൂറോളജി വിഭാഗം മേധാവി ഡോ.സി.എച്ച്.ഹാരിസ്. ഒപിയില്‍ രോഗികളെ കാണുന്നതിനിടെ എത്തിയ വിദഗ്ധ സമിതി അംഗങ്ങള്‍ സംഭാഷണത്തിനിടെ ഉപകരണങ്ങള്‍ കാണാതായതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ പരിശോധിക്കാമെന്നു മാത്രമാണ് പറഞ്ഞത്.
വിദഗ്ധസമിതിയില്‍ ഉള്ളവരെല്ലാം സുഹൃത്തുക്കളും സഹപ്രവര്‍ത്തകര്‍ ആയിരുന്നവരുമാണ്.
ഉപകരണത്തിന്റെ ഏതോ ഒരു ഭാഗം കാണാതായെന്നു മാത്രമാണ് റിപ്പോര്‍ട്ടില്‍ എഴുതിയിരിക്കുന്നത്. അത്തരത്തില്‍ ഒരു ആരോപണം വന്നതു കൊണ്ടാണ് എല്ലാം നോക്കി എടുത്തുവച്ചത്.
ഈ ഉപകരണഭാഗങ്ങള്‍ പലപ്പോഴും എടുത്തു മാറ്റാറുള്ളതാണ്. ജോലിത്തിരക്ക് ഉള്ളതിനാൽ 24 മണിക്കൂറും ഇതു നോക്കി ഇരിക്കാന്‍ കഴിയില്ല.
വൈകിട്ട് ഡ്യൂട്ടി കഴിഞ്ഞ് പോരുന്ന സമയം വരെ രോഗികള്‍ക്കൊപ്പമാണ് ചെലവഴിക്കുന്നത്. ഉപകരണങ്ങളുടെ സ്റ്റോക്ക് നോക്കാന്‍ ബയോ മെഡിക്കല്‍ വിഭാഗവും മറ്റും അവിടെ ഉണ്ടെന്നും ഡോക്ടര്‍ പറഞ്ഞു.
തന്റെ ഓഫിസില്‍ ഏതു സമയത്തും ആര്‍ക്കും കയറാവുന്നതാണെന്നു ഡോ.ഹാരിസ് പറഞ്ഞു.
മുറി പരിശോധിക്കുന്ന വിവരം പ്രിന്‍സിപ്പല്‍ അറിയിച്ചിരുന്നില്ല. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ആശുപത്രിയില്‍ സെക്യാട്രി വിഭാഗത്തില്‍ ചികിത്സ തേടിയിരുന്നു.
അതുകൊണ്ടാവാം വിളിച്ചിട്ടു കിട്ടാതിരുന്നത്. താനും ഭാര്യയും മാത്രമാണ് നാലു ദിവസവും ആശുപത്രിയില്‍ ഉണ്ടായിരുന്നത്.
ആരോഗ്യമന്ത്രി വന്നു കണ്ടതു പോലും ഡോക്ടറോട് അനുവാദം ചോദിച്ചതിനു ശേഷമാണ്. മന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചതു കൊണ്ടാകാം ഉപകരണം നഷ്ടപ്പെട്ടുവെന്നു പറഞ്ഞത്.
മന്ത്രി എനിക്കു വളരെ വേണ്ടപ്പെട്ട ആളാണ്.
ഞാന്‍ ഉയര്‍ത്തിയ ആരോപണത്തില്‍ മന്ത്രിക്കു വളരെ ദുഃഖമുണ്ട്. വലിയ ബുദ്ധിമുട്ടുണ്ടാക്കിയെന്ന് അവര്‍ പറഞ്ഞു.
ഞാന്‍ അതില്‍ ക്ഷമ ചോദിക്കുകയും ചെയ്തു.
മന്ത്രിയെ ഉദ്ദേശിച്ചല്ല പറഞ്ഞതെന്നും സിസ്റ്റത്തെയാണ് ഉദ്ദേശിച്ചതെന്നും വ്യക്തമാക്കിയിരുന്നു. മന്ത്രിയും സര്‍ക്കാരും വലിയ പിന്തുണയാണ് നല്‍കുന്നത്.
ആവശ്യപ്പെട്ട ലിത്തോക്ലാസ്റ്റ് പ്രോബ് 12 എണ്ണം അനുവദിച്ചു.
മുന്‍പ് ഇത്തരത്തില്‍ ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ തലംവരെ എത്താതിരുന്നതുകൊണ്ടാവാം താമസത്തിനു കാരണമായത്. ഇടത്തട്ടിലുള്ള ഏതൊക്കെയോ ഓഫിസില്‍ അപേക്ഷ കെട്ടിക്കിടന്നതാകാം പ്രശ്നമായത്.
സര്‍ക്കാരിനെ കുറ്റം പറയാന്‍ താല്പര്യമില്ല. അധികൃതര്‍ക്ക് തന്നെ വിശ്വാസമുണ്ടെങ്കില്‍ സംരക്ഷിക്കട്ടെ.
ഇല്ലെങ്കില്‍ അന്വേഷിക്കട്ടെ. ഞാന്‍ തുറന്ന പുസ്തകമാണ്.
ഒരു ഭയവുമില്ല. കര്‍ശനമായ നടപടി ഉണ്ടാകുമെന്നു കരുതുന്നില്ല.
ഉപകരണം കാണാതായതു സംബന്ധിച്ചു വിശദീകരിക്കും.
ചട്ടലംഘന വിഷയത്തിൽ മാപ്പപേക്ഷ നല്‍കുന്നതോടെ പ്രശ്നം തീരുമെന്നാണു കരുതുന്നത്. താന്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നാണ് മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഓഫിസ് അറിയിച്ചതെന്ന് ഡോ.
ഹാരിസ് പറഞ്ഞു. വര്‍ഷങ്ങള്‍ക്കിടെ ആദ്യമായാണ് ഇത്രയും ദിവസവും അവധിയെടുക്കുന്നത്.
വിവാദങ്ങള്‍ നീട്ടിക്കൊണ്ടുപോകുന്നത് സംവിധാനത്തെയാകെ ബാധിക്കുമെന്നും ഡോ.ഹാരിസ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]