
വയനാട് ദുരന്തസ്ഥലം കണ്ടുമടങ്ങിയ ആൾ കുഴഞ്ഞുവീണ് മരിച്ചു. മരിച്ചത് ചൂരൽമല പാലക്കോടൻ വീട്ടിൽ കുഞ്ഞുമുഹമ്മദ്.
ഇന്നലെയാണ് അദ്ദേഹം ദുരന്തം ബാധിച്ച മേഖലയിൽ എത്തിയത്. ദുരന്തമേഖല കണ്ടുമടങ്ങിയ ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.
തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്.
ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉള്ളയാളാണ് ഇദ്ദേഹം. വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ ചൂരൽമലയിൽ നിന്നും ബന്ധു വീട്ടിലേക്ക് താമസം മാറിയയാളാണ് കുഞ്ഞു മുഹമ്മദ്.
ജീപ്പ് ഡ്രൈവറായിരുന്നു. ആരോഗ്യ പ്രശ്നങ്ങളുള്ള ആളായിരുന്നു എന്നാണ് വിവരം.
ദുരന്തത്തിന് കടുത്ത മനോവിഷമത്തിലായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടിയടക്കം പൂർത്തീകരിച്ച ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Story Highlights : Wayanad Landslide kunhumuhammed dies at chooralmala
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]