ക്ലീനിങ് ജോലിക്കെത്തിയ വീട്ടിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ചു ; യുവതിയെ അറസ്റ്റ് ചെയ്ത് ഏറ്റുമാനൂർ പോലീസ്
ഏറ്റുമാനൂർ : ക്ലീനിങ് ജോലിക്ക് എത്തിയ വീട്ടിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കാണക്കാരി കറുമുള്ളൂർ കരിങ്ങാലി പ്രശാന്ത് ഭവൻ വീട്ടിൽ മുത്തുലക്ഷ്മി (25) നെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ ക്ലീനിംഗ് ജോലിക്കായി എത്തിയിരുന്ന കാണക്കാരി സ്വദേശിനിയായ മധ്യവയസ്കയുടെ വീട്ടിൽ നിന്നും കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ഒന്നര പവൻ തൂക്കം വരുന്ന സ്വർണ്ണ വളയും, അരപ്പവൻ തൂക്കം വരുന്ന സ്വർണ്ണ മോതിരവും മോഷ്ടിച്ചു കടന്നുകളയുകയായിരുന്നു.
പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവരെ കണ്ടെത്തി പിടികൂടുകയായിരുന്നു. ഇവർ ഈ സ്വർണം തമിഴ്നാട് തിരുച്ചിറപള്ളിയിലുള്ള സ്വർണ്ണക്കടയിൽ വിറ്റ് 84000 രൂപ കൈപ്പറ്റിയതായും പോലീസ് കണ്ടെത്തി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ അൻസൽ എ.എസ്, എസ്.ഐ മാരായ സൈജു, സന്തോഷ് മോൻ പി.ആർ, എ.എസ്.ഐ സജീവ് പി.സി, രാജേഷ് ഖന്ന, സി.പി.ഓ ലിഖിത എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]