

മുൻ വൈരാഗ്യത്തെ തുടർന്ന് യുവതിയെയും ഭർത്താവിനെയും ആക്രമിച്ച പ്രതിയെ കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തു
കോട്ടയം: കടുത്തുരുത്തിയിൽ യുവതിയെയും ഭർത്താവിനെയും ചീത്ത വിളിക്കുകയും, ആക്രമിക്കുകയും ചെയ്ത കേസിൽ മുളക്കുളം സ്വദേശി മാത്യൂസ് റോയി (25) നെ കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞദിവസം ഉച്ചയ്ക്ക് 12.00 മണിയോടുകൂടി ഓമല്ലൂർ സ്വദേശിയായ യുവതിയുടെ വീടിന്റെ ജനലിലെ ഗ്ലാസില്‍ നോക്കി ഇയാള്‍ മുടി ചീകുന്നത് യുവതി ചോദ്യം ചെയ്തതിലുള്ള വിരോധമാണ് അക്രമത്തിന് കാരണം. ഇയാൾ യുവതിയെ ചീത്ത വിളിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത ഭർത്താവിനെ ചീത്ത വിളിക്കുകയും ആക്രമിക്കുകയുമായിരുന്നു. ഭാര്‍ത്താവിനെ ആക്രമിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച വീട്ടമ്മയെയും ഇയാൾ ആക്രമിച്ചു.
പരാതിയെ തുടർന്ന് കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |