

കോട്ടയം നഗരസഭയിലെ കോടികളുടെ തട്ടിപ്പ്; അഖിൽ സി വർഗീസ് തട്ടിപ്പ് തുടങ്ങിയത് ജീവനക്കാരുടെ ലോൺ അക്കൗണ്ടിൽ തിരിമറി കാണിച്ച്; കഞ്ഞിക്കുഴി സോണിൽ ക്ലീനിങ് വിഭാഗത്തിൽ ജോലി ചെയ്യുന്ന തൊഴിലാളിയുടെ ലോൺ റിക്കവറി ശമ്പളത്തിൽ നിന്ന് പിടിച്ചെങ്കിലും നഗരസഭ ബാങ്കിൽ അടച്ചില്ല; കുടിശ്ശികയായതോടെ ജീവനക്കാരിക്ക് കെഎസ്എഫ്ഇയുടെ നോട്ടീസ്; പരാതിയുമായി നഗരസഭയിലെത്തിയ ജീവനക്കാരിയെ നഗരസഭാ സെക്രട്ടറി ഓഫീസിൽ നിന്നും ഇറക്കി വിട്ടു; ലോൺ റിക്കവറിയുടെ കണക്ക് ചോദിച്ചതിനെ തുടർന്ന് അഖിലിന് പകരമെത്തിയ ക്ലർക്ക് തൊഴിലാളിക്കെതിരെ സെക്രട്ടറിക്ക് പരാതി നൽകി; കോട്ടയം നഗരസഭയിലെ തട്ടിപ്പിന് പിന്നിൽ വൻ ഗൂഢാലോചന; അഖിൽ സി വർഗീസിന് എൻജിഒ യൂണിയനുമായി ബന്ധമില്ലെന്ന് നേതാക്കൾ
കോട്ടയം: നഗരസഭയിലെ കോടികളുടെ തട്ടിപ്പ് അഖിൽ സി വർഗീസ് തുടങ്ങിയത് ജീവനക്കാരുടെ ലോൺ അക്കൗണ്ടിൽ തിരിമറി കാണിച്ച് കഞ്ഞിക്കുഴി സോണിൽ ക്ലീനിങ് വിഭാഗത്തിൽ ജോലി ചെയ്യുന്ന തൊഴിലാളിയുടെ കെഎസ്എഫ്ഇയിലെ ലോണിൻ്റെ തിരിച്ചടവായി ശമ്പളത്തിൽ നിന്നും മാസം തോറും 8000 രൂപ വീതം നഗരസഭ പിടിച്ചെങ്കിലും നയാ പൈസ പോലും കെഎസ്എഫ്ഇയിൽ അടച്ചില്ല.
ലോൺ കുടിശ്ശിക ആയതിനേ തുടർന്ന് ജീവനക്കാരിക്ക് കെഎസ്എഫ്ഇ നോട്ടീസ് അയച്ചു. നോട്ടീസുമായി ജീവനക്കാരി നഗരസഭയിലെത്തി തന്റെ ഡിപ്പാർട്ട്മെൻ്റായ ഹെൽത്ത് വിഭാഗത്തിനെ സമീപിച്ചു. സെക്രട്ടറിക്ക് പരാതി കൊടുക്കാനാണ് നിർദ്ദേശം കിട്ടിയത്. ഇതനുസരിച്ച് സെക്രട്ടറിക്ക് പരാതി നൽകി എട്ടുമാസം കാത്തിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല.
തുടർന്ന് ഒരു മാസം മുൻപ് ജീവനക്കാരിയുടെ മകന് വിദേശത്തേക്ക് പോകുന്നതിനായി സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാവുകയും ജീവനക്കാരി മറ്റൊരു ലോൺ എടുക്കുന്നതിനായി സാലറി സർട്ടിഫിക്കറ്റ് ചോദിച്ച് നഗരസഭയ്ക്ക് അപേക്ഷ നൽകി. ഈ അപേക്ഷ നഗരസഭ നിരസിച്ചു. കാരണമായി പറഞ്ഞത് കെഎസ്എഫ്ഇ യിൽ ലോൺ കുടിശ്ശികയുണ്ടെന്നാണ്. എന്നാൽ താൻ കുടിശ്ശിഖ അടച്ചുതീർത്തതാണെന്നും എൻ്റെ ശമ്പളത്തിൽ നിന്ന് പിടിച്ച പണം നഗരസഭാ അധികൃതർ ബാങ്കിൽ അടയ്ക്കാത്തതിന് ഞാൻ ഉത്തരവാദി അല്ലെന്നും അഖിലിന് പകരം എത്തിയ ക്ലർക്കിനോട് ജീവനക്കാരി പറഞ്ഞു. തുടർന്ന് സാലറി സർട്ടിഫിക്കറ്റിനെ കുറിച്ച് സംസാരിക്കാനായി ജീവനക്കാരി സെക്രട്ടറിയെ കണ്ടു. എന്നാൽ ജീവനക്കാരിയുടെ അപേക്ഷ പരിഗണിക്കാതെ ജീവനക്കാരിയെ ഓഫീസിൽ നിന്ന് ഇറക്കിവിടുകയായിരുന്നു സെക്രട്ടറി ചെയ്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതേ തുടർന്ന് വികലാംഗനായ ഭർത്താവും നിരവധി ശാരീരിക അവശതകളും ഉള്ള ജീവനക്കാരി മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. കമ്മീഷന്റെ ഇടപെടലിനെ തുടർന്നാണ് ജീവനക്കാരിക്ക് സാലറി സർട്ടിഫിക്കറ്റ് നഗരസഭ നൽകിയത്. മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയതിന്റെ വൈരാഗ്യത്തിന് കളക്ട്രേറ്റിനു സമീപമുള്ള ചിൽഡ്രൻസ് പാർക്കിൽ ജോലി ചെയ്തുകൊണ്ടിരുന്ന ജീവനക്കാരിയെ സ്ഥലം മാറ്റിയാണ് സെക്രട്ടറി പകരം വീട്ടിയത്.
ഈ ജീവനക്കാരിയുടെ ലോൺ റിക്കവറിയുടെ കണക്ക് പരിശോധിച്ചതിനേ തുടർന്നുണ്ടായ തുടർ അന്വേഷണമാണ് നഗരസഭയിൽ നിന്ന് മൂന്ന് കോടിക്കു മുകളിൽ ജീവനക്കാരൻ അടിച്ചുമാറ്റിയ അഴിമതിയുടെ വൻമല കണ്ടുപിടിക്കാൻ സഹായകമായത്.
നഗരസഭയുടെ പെൻഷൻ അക്കൗണ്ടിൽ നിന്നുമാണ് മൂന്ന് കോടി രൂപയ്ക്ക് മുകളിൽ നഗരസഭാ ജീവനക്കാരൻ തട്ടിയെടുത്തത്. 2020 മുതലാണ് തട്ടിപ്പ് നടത്തിയിട്ടുള്ളത്. ഈ കാലയളവിൽ ജോലി ചെയ്തിട്ടുള്ള സെക്രട്ടറിമാർക്കും ക്ലർക്കുമാർക്കും, മറ്റ് പല ജീവനക്കാർക്കും തട്ടിപ്പിൽ പങ്കുള്ളതായാണ് ലഭിക്കുന്ന സൂചന. സെക്രട്ടറിമാർ ഒപ്പിട്ടാൽ മാത്രമേ പെൻഷൻ അക്കൗണ്ടിൽ നിന്ന് പണം കൈമാറ്റം ചെയ്യാൻ സാധിക്കുകയുള്ളൂ.
ഇത്തരത്തിൽ കോടിക്കണക്കിന് രൂപ തട്ടിയെടുത്തിട്ടും നഗരസഭാ സെക്രട്ടറിയോ, ഓഡിറ്റ് വിഭാഗമോ അറിഞ്ഞില്ല എന്നതിലും ദുരൂഹതയുണ്ട്.
എന്നാൽ നഗരസഭയിൽ നിന്ന് മൂന്ന് കോടിയിൽപരം രൂപയുടെ തട്ടിപ്പ് നടത്തി പണം അടിച്ചുമാറ്റിയ അഖിൽ സി വർഗീസിന് എൻജിഒ യൂണിയനുമായി യാതൊരു ബന്ധവുമില്ലെന്നും ഇയാൾ സംഘടനയുടെ അംഗമല്ലെന്നും നേതാക്കൾ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]