ഒളിംപിക്സ് ഗുസ്തിയില്‍ ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷ ; സെമിയില്‍ അമന് സെഹ്റാവത്ത്, ഇനി ലക്ഷ്യം വെങ്കലം
പാരിസ്: ഒളിംപിക്സ് ഗുസ്തിയില്‍ ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷ നല്കി സെമിയിലേക്ക് മുന്നേറിയ അമന് സെഹ്റാവത്തിന് പരാജയം. പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈലില്‍ ജപ്പാന് താരം റീ ഹിഗുച്ചിയോടാണ് അമന് തോല്‍വി വഴങ്ങിയത്. 0-10 എന്ന സ്കോറിനാണ് ലോക ഒന്നാം സീഡ് താരം ഹിഗുച്ചിയുടെ വിജയം.
സ്വർണം, വെള്ളി മെഡല്‍ പ്രതീക്ഷകള്‍ അവസാനിച്ചെങ്കിലും അമന് ഇനി വെങ്കലമെഡലിനായി മത്സരിക്കാം. ഗുസ്തിയില്‍ ഇന്ത്യയുടെ ഏകപ്രതീക്ഷയാണ് അമന്. ക്വാർട്ടറില്‍ അല്‍ബേനിയയുടെ സെലിംഖാന്‍ അബാകറോവിനെ മലര്‍ത്തിയടിച്ചായിരുന്നു അമന് സെമി ഉറപ്പിച്ചത്. സ്കോര്‍ 12-0.
അതേസമയം ഒളിംപിക്സ് ഹോക്കിയില്‍ വെങ്കലമെഡല്‍ നിലനിർത്തിയിരിക്കുകയാണ് ഇന്ത്യ. സ്പെയിനിനെതിരായ പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകളുടെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 2021 ടോക്കിയോ ഒളിംപിക്സിലും ഇന്ത്യ വെങ്കലമെഡല്‍ കരസ്ഥമാക്കിയിരുന്നു. ഇരട്ടഗോളുമായി തിളങ്ങിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്ങും നിർണായക സേവുകളുമായി ഗോള്‍കീപ്പറും മലയാളി താരവുമായ പി ആർ ശ്രീജേഷുമാണ് ഇന്ത്യയുടെ വിജയശില്‍പ്പികളായത്. പാരിസ് ഒളിംപിക്സോടെ വിരമിക്കല്‍ പ്രഖ്യാപിച്ച പിആർ ശ്രീജേഷ് വെങ്കലമെഡല്‍ നേട്ടത്തോടെ പടിയിറങ്ങിയിരിക്കുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group