
ജോലിക്കു നിന്ന വീട്ടിൽ നിന്ന് എടിഎം കാർഡും സ്വർണ മാലയും മോഷ്ടിച്ചു ; ഹോം നഴ്സ് പിടിയിൽ
സ്വന്തം ലേഖകൻ
തൃശൂർ: ജോലിക്കു നിന്ന വീട്ടിൽ നിന്നു എടിഎം കാർഡും സ്വർണ മാലയും മോഷ്ടിച്ച സംഭവത്തിൽ ഹോം നേഴ്സ് പിടിയിൽ. പാലക്കാട് കോട്ടായി ചമ്പക്കുളം ശിവൻ്റെ ഭാര്യ സാമ ആർ (31) ആണ് ഇരിങ്ങാലക്കുട പൊലീസിന്റെ പിടിയിൽ ആയത്.
ഇരിങ്ങാലക്കുട കാരുകുളങ്ങരയിലാണ് സംഭവം. ജോലിക്കു നിന്ന വീട്ടിൽ നിന്നു മൂന്നു പവൻ വരുന്ന സ്വർണ മാലയും എടിഎം കാർഡുമാണ് മോഷ്ടിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ഇൻസ്പെക്ടർ അനീഷ് കരീമിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]