
കോട്ടയം ഗാന്ധിനഗറിൽ ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഡയാലിസിസ് കിറ്റും ചികിത്സാ ധനസഹായവും വിതരണം ചെയ്തു
ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും, ധനസഹായവും ഈ മാസം ആശ്രയയും, ആർദ്രത ഫെലോഷിപ്പ് ചാരിറ്റബിൾ ട്രസ്റ്റും ചേർന്ന് 151 വൃക്കരോഗികൾക്ക് നൽകി
ആശ്രയയുടെ ട്രഷറർ ഫാ . എൽദോ ജോൺ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കോട്ടയം ജില്ല കളക്ടർ ജോൺ വി സാമുവേൽ കിറ്റ് വിതരണ ഉദ്ഘാടനം ചെയ്തു.
പ്രൊ ഡോ സൈറു ഫിലിപ്പ്, (HOD community Medicine MCH,KTM), ഫാ ജേക്കബ് ഷെറി , ജേക്കബ് ചെമ്പോല, സിസ്റ്റർ ശ്ലോമോ, എം സി ചെറിയാൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
Related
0